2026 ലോകകപ്പിൽ മെസിയുടെ പങ്കാളിത്തത്തെ കുറിച്ച് തുറന്ന് സംസാരിച്ച് സഹതാരം; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസമായ ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസിക്ക് അവസാനത്തെ അഞ്ച് വർഷങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ കാലയളവിലാണ് മെസി തന്റെ സ്വപ്നസാക്ഷാത്കാരമായ നേട്ടങ്ങൾ എല്ലാം കൈവരിച്ചത്. ഇപ്പോൾ അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുകയാണ് അദ്ദേഹം.

2026 ലോകകപ്പിൽ മെസി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ താരം ഇത് വരെ ഉറപ്പ് പറഞ്ഞിട്ടില്ല. എന്തായാലും മെസി അടുത്ത ലോകകപ്പ് കളിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. ലയണൽ മെസിയുടെ മുൻ സഹതാരവും സുഹൃത്തുമായ സെർജിയോ അഗ്വേറോ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

സെർജിയോ അഗ്വേറോ പറയുന്നത് ഇങ്ങനെ:

”ലയണൽ മെസി അടുത്ത വേൾഡ് കപ്പിലും കളിക്കും എന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തും. പക്ഷേ പഴയ മെസിയാവില്ല അദ്ദേഹം. പഴയപോലെ കളിക്കാൻ കഴിഞ്ഞു എന്ന് വരില്ല. എന്നിരുന്നാൽ പോലും ഫ്രീകിക്കുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും ടീമിനെ സഹായിക്കാൻ മെസിക്ക് കഴിഞ്ഞേക്കും. ശാരീരികമായി അതിന് തയ്യാറെടുക്കുക എന്നതാണ് അദ്ദേഹം ചെയ്യേണ്ടത്. മെസി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും മെസ്സിക്ക് അതിന് സാധിക്കും ” സെർജിയോ അഗ്വേറോ പറഞ്ഞു.

നിലവിൽ അമേരിക്കൻ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇന്ന് നടന്ന മത്സരത്തിൽ അറ്റ്ലാന്റ യൂണൈറ്റഡിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മിയാമി പരാജയപ്പെട്ടിരുന്നു. ഇതോടെ ക്ലബ് പുറത്തായിരിക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം 19 മത്സരങ്ങൾ കളിച്ച മെസി 20 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Latest Stories

'തിരക്കഥ ഷാഫി, എഴുതിയത് രാഹുൽ മാങ്കൂട്ടത്തിൽ, കൂടെ നിന്നത് സതീശൻ'; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് പി സരിൻ

ഇതിനായിരുന്നോ കാത്തിരുന്നത്? നിരാശപ്പെടുത്തി 'കങ്കുവ', കാര്‍ത്തിയുടെ കാമിയോയും തുണച്ചില്ല! പ്രതികരിച്ച് പ്രേക്ഷകര്‍

ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി