ആർക്കും തൊടാൻ പറ്റാത്ത റെക്കോഡുകൾ എന്നല്ല ആർക്കും ആലോചിക്കാൻ പോലും പറ്റാത്ത റെക്കോഡുകൾ സൃഷിക്കുക എന്നതാണ് മെസിയുടെ ഇപ്പോഴത്തെ വിനോദം. ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഒരുപാട് റെക്കോഡുകൾ ആണ് മെസിക്ക് തകർക്കാൻ ഉള്ളത്. അതിന്റെ ആദ്യ ചുവടു വെപ്പാണ് ഇന്ന് നടന്ന അര്ജന്റീന കാനഡ മത്സരത്തിൽ നിന്നും നമുക്ക് കാണാൻ സാധിച്ചത്.
കോണ്ടിനെന്റൽ ടൂർണമെന്റുകളിൽ 35 തവണ കളിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ലയണൽ മെസി. ചിലിയൻ ഗോൾ കീപ്പർ സെർജിയോ ലീവിങ്സ്റ്റന്റെ റെക്കോഡ് ആണ് മെസി തകർത്തത്. അര്ജന്റീന ടീമിന്റെ നെടുംതൂണായി നിൽക്കുന്നവർ ആണ് മെസിയും ഡി മരിയയും. മെസിയെ പോലെ തന്നെ ഒരുപാട് റെക്കോഡുകൾ നേടാൻ കെൽപ്പുള്ള താരം ആണ് ഡി മരിയ.
മെസ്സിയെയും ഡി മരിയേയും പറ്റി അർജന്റീനൻ കോച്ച് ലയണൽ സ്കെലോണി പറഞ്ഞത് ഇങ്ങനെ:
” അവർ കളിക്കളത്തിൽ ടീമിന് വേണ്ടി കാണിക്കുന്ന ആത്മാർത്ഥതയിൽ ഞങ്ങൾ എല്ലാവരും ബഹുമാനിക്കുന്നു. അവരുടെ ഭാവിയിൽ എനിക്ക് ആശങ്ക ഇല്ല കാരണം നേടാൻ ഉള്ളതെല്ലാം അവർ നേടി ചെയ്യാൻ ഉള്ളതെല്ലാം അവർ ചെയ്‌തു. ഇനി ഉള്ള മത്സരങ്ങൾ ആസ്വദിക്കുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. പിന്നിടുള്ള കാര്യങ്ങൾ നമുക്ക് പിന്നിട് ആലോചിക്കാം. ഇപ്പോഴുള്ള പ്രധാന ഉത്തരവാദിത്വം കിരീടം നിലനിർത്തുകയാണ് ”
ഇന്ന് നടന്ന കാനഡയുമായിട്ടുള്ള മത്സരത്തിൽ അവരെ 2-0 ത്തിനു അർജന്റീന പരാജയപ്പെടുത്തി. എല്ലാ തവണത്തേയും കോപ്പ അമേരിക്കൻ ടൂർണമെന്റുകളിൽ പോലെ ഈ വർഷവും ജയിച്ച് തന്നെ ആണ് അർജന്റീനൻ താരങ്ങൾ തുടക്കം കുറിച്ചത്. ഇനി അവരുടെ അടുത്ത മത്സരം ജൂൺ 25 ഇന് ചിലിയ്ക്കെതിരെ ആണ്.