'തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല'; ഖുര്‍ആന്‍ വാക്യം പങ്കുവെച്ച് ഓസില്‍

തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍. ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓസിലിന്റെ പ്രതികരണം.

ഫെയ്സ്ബുക്കിലൂടെയാണ് ഓസിലിന്റെ പ്രതികരണം. “നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച പോലെയാണ്” എന്ന ഖുര്‍ആന്‍ വചനവും ഓസില്‍ പോസ്റ്റ് ചെയ്തു. മക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തിനൊപ്പമാണ് ഓസില്‍ പോസ്റ്റ് പങ്കുവെച്ചത്.

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വെച്ച് ഒരു സ്ത്രീയടക്കം രണ്ട് പേരെ അക്രമി കൊലപ്പെടുത്തിയിരുന്നു. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരച്ഛേദം ചെയ്ത സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് ഫ്രാന്‍സില്‍ മറ്റൊരു ആക്രമണം കൂടി ഉണ്ടാവുന്നത്.

Latest Stories

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണം: രാഹുൽ ഗാന്ധി

'അങ്ങനൊരു നിയമമില്ല'; ഗൗതം ഗംഭീറിനെ ഒതുക്കാന്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കൂടി വോണ്‍

'നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും....'; നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് രാധിക

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി രണ്ട് പേരെ പരിഗണിക്കുന്നു, ആവേശത്തില്‍ മലയാളി ഫാന്‍സ്

ധനുഷ് ഏകാധിപതിയോ? ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു; വീണ്ടും ചര്‍ച്ചയായി പഴയ വീഡിയോ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ചേനെ: സൗരവ് ഗാംഗുലി

'മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കണമെന്ന് കെ സുധാകരൻ'; സന്ദീപ് വാര്യർ പാണക്കാടെത്തി, സ്വീകരിച്ച് മുസ്ലിംലീഗ് നേതാക്കൾ

'ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യനായ പരിശീലകനല്ല'; തുറന്നടിച്ച് ടിം പെയ്ന്‍

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ