മെസ്സിയേ വാനോളം പുകഴ്ത്തി ടെവസ്

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഫുട്‌ബോള്‍ ലോകത്ത് മെസ്സി-റൊണാള്‍ഡോ താരതമ്യം നടക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരിക്കില്ല. ഇപ്പോള്‍ മുന്‍ അര്‍ജന്റീനന്‍ താരം കാര്‍ലോസ് ടെവസ്സിന്റെ പ്രസ്താവനയാണ് ഫുട്‌ബോള്‍ ലോകത്ത് ചൂട്പിടിപ്പിച്ചിരിക്കുന്നത്.

ക്രിസ്ര്്റ്റിയാനോയേക്കാള്‍ മികച്ച കളിക്കാരന്‍ മെസ്സിയാണ് എന്നാണ് ടെവസ് പറയുന്നത്. അയാള്‍ ഫുട്‌ബോള്‍ കളിക്കാനായാണ് ജനിച്ചത് തന്നെ.ജന്മനാ അയാളുടെ ഉള്ളില്‍ ഒരു ഫുട്‌ബോള്‍ താരമുണ്ട്. അതുകൊണ്ടുതന്നെ മെസ്സിയ്ക്ക് ക്രിസ്റ്റിയാനോയെപ്പോലെ ദിവസം മുഴുവന്‍ ലോകോത്തര താരമാകാന്‍ ജിമ്മില്‍ പോയിരിക്കണമെന്നില്ല. ടെവസ് പറഞ്ഞു.

റൊണാള്‍ഡൊ മികച്ച കളിക്കാരനാണ്. അയാള്‍ ലോകോത്തര താരമാകാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ മെസ്സിയ്ക്ക് അത്രതന്നെ അധ്വാനമില്ലാതെ അനായസമായി കളിക്കാന്‍ സാധിക്കും.അതാണ് ഞാന്‍ ഇരുവരിലും കാണുന്ന പ്രധാന വ്യത്യാസം.ടെവസ് കൂട്ടിച്ചേര്‍ത്തു.ഇ എസ് പി എന്‍ നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.
സീസണില്‍ 26 ഗോളുകളാണ് ഇതുവരെ മെസ്സി സ്വന്തമാക്കിയത്.