അന്റെ സേവനങ്ങൾക്ക് നന്ദി, റൊണാൾഡോയുടെ കാര്യമാണ് തീരുമാനം ആകും മുമ്പ് പരിശീലകനോട് കടക്ക് പുറത്ത് പറഞ്ഞ് പോർച്ചുഗൽ; ഇനി വരുന്നത് സൂപ്പർ പരിശീലകൻ

പോർച്ചുഗലിന്റെ 2022 ലോകകപ്പ് യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചതോടെ പരിശീലകൻ ഫെർണാണ്ടോ സാന്റോസിനി പുറത്താക്കി പുറത്താക്കി പുതിയ യാത്രക്ക് തുടക്കം കുറിച്ചു.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച പോർച്ചുഗൽ മൊറോക്കോയോട് 1-0ന് പുറത്തായതിന് ശേഷം ഫെർണാണ്ടോ സാന്റോസിനി പുറത്താക്കിയ വിവരം വ്യാഴാഴ്ചയാണ് പുറത്ത് വന്നത്.

2014 ലോകകപ്പിന് ശേഷം പോളോ ബെന്റോയെ ടീം പുറത്താക്കിയതിന് ശേഷം 68 കാരനായ സാന്റോസ് പോർച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റു. 2010-14 കാലയളവിലാണ് സാന്റോസ് ഗ്രീസിനെ പരിശീലിപ്പിച്ചത്.

2016 ൽ, സാന്റോസ് പോർച്ചുഗലിനെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചു, ഇത് രാജ്യത്തിന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ട്രോഫിയാണ്. 2018 ലോകകപ്പിൽ 16-ാം റൗണ്ടിൽ ഉറുഗ്വേയോട് പോർച്ചുഗൽ പുറത്തായി.

തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീറിമുറിച്ച പിയേഴ്‌സ് മോർഗനുമായുള്ള സ്‌ഫോടനാത്മക അഭിമുഖം, ഖത്തറിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് സംപ്രേഷണം ചെയ്തപ്പോൾ, 2022 ലെ പോർച്ചുഗലിന്റെ ലോകകപ്പ് യാത്രയിൽ റൊണാൾഡോക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അവസാന മത്സരങ്ങളിൽ എല്ലാം താരം ബഞ്ചിൽ ആയിരുന്നു എന്ന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിൽ മൊറോക്കോയോട് തോറ്റ മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കത്തിന് ലോകത്തിൻന്റെ പല കോണിൽ നിന്നും പരിശീലകൻ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

എന്ത് തന്നെ ആയാലും റൊണാൾഡോയുടെ കാര്യം എടുത്താൽ ബുധനാഴ്‌ച റയൽ മാഡ്രിഡിന്റെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്നതും അദ്ദേഹം ശ്രദ്ധയിൽപ്പെട്ടിരുന്നു. പുതിയ പരിശീലകന്റെ കാര്യം നോക്കിയാൽ “ജോസ് മൗറീഞ്ഞോ, പോർച്ചുഗൽ പരിശീലകനാകാൻ ഏറ്റവും യോഗ്യൻ, അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നുണ്ട് ,” ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം