അൾജീരിയയിൽ നിന്ന് ഒരുപിടി സ്വപ്നങ്ങളുമായി ഫ്രാൻസിലെ വളരെ തിരക്കേറിയ നഗരമായ ലിയോണിലേക്ക് കുടിയേറപെട്ട ദമ്പതികൾക്ക് തങ്ങളുടെ ജീവിതം എങ്ങനെ എങ്കിലും ഒന്ന് കരക്ക് അടുപ്പിക്കണം എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹാഫിദ് വാഹിദ ദമ്പതികൾക്ക് തങ്ങളുടെ ഒമ്പത് മകളേയും വെച്ച് സ്വപ്നം കാണുന്നതിൽ ഉള്ള വെല്ലുവിളി തങ്ങൾ താമസിക്കുന്ന ബ്രോണിലെ പ്രശ്നങ്ങൾ തന്നെയായിരുന്നു. കലാപങ്ങളും വെല്ലുവിളികളും ഗാങ് വാറുകളും നിരന്തരമായി നടന്നിരുന്ന സ്ഥലത്ത് തങ്ങളുടെ മക്കളെ അതിലൊന്നും പെടാതെ അവർ കാത്തു, എന്നാൽ മക്കളിലെ ആറാമൻ ചില മോശമായ കൂട്ടുകെട്ടിൽ പിറന്ന കാഴ്ച ദമ്പതികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
പ്രായത്തിന്റേതായ കുസൃതികൾ ചിലപ്പോൾ തങ്ങളുടെ മകനെ അപകടത്തിലാക്കുമെന്ന് മനസിലാക്കിയ ആ അച്ഛൻ അവന്റെ കാര്യത്തിൽ ഇത്തിരി കടുംപിടുത്തം വെച്ചു. തന്റെ അനുവാദമില്ലാതെ അവനെ കൂട്ടുകാരുമായി സംസാരിക്കാൻ അയാൾ അനുവദിച്ചിട്ടില്ല. ക്രൂരമാണ് ചെയ്യുന്നത് എന്ന് അറിയാമായിരുന്നു എങ്കിലും മകന്റെ നല്ല ഭാവിക്കായി അയാൾ കാർക്കശ്യക്കാരനായി. ഗാങ് ലീഡറോ മാഫിയാ തലവനോ ആയ തങ്ങളുടെ മകന്റെ പേരിൽ ഇനി ഉള്ള കാലം ദുരഭിമാനം കൊള്ളുമെന്ന് കരുതിയ അവർ ഇന്ന് അറിയപ്പെടുന്നത് ലോകം മുഴുവൻ ആരാധിക്കുന്ന ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറുമാരിൽ ഒരാളുടെ മാതാപിതാക്കൾ എന്ന നിലയിലാണ്. ഗുണ്ടാത്തലവനിൽ നിന്ന് ആ അച്ഛൻ രക്ഷിച്ചെടുത്ത ആ മകൻ ഇന്ന് അനേകം പ്രതിരോധ നിരക്കാർക്ക് പേടി സ്വപ്നമാണ്. അവൻ കരിം ബെൻസിമ.
നാട്ടിലെ കൂട്ടുകാർകിടയിൽ കോകോ എന്നറിയപ്പെടുന്ന അവന്റെ ഫിനിഷിങ് മികവ് കണ്ട കൂട്ടുകാർ തന്നെ ഇവാൻ മികച്ചവക്കുമെന്ന് ഉറപ്പിച്ചിരുന്നു. ആ പ്രായത്തിൽ ഉള്ള കുട്ടികൾ കളിക്കുന്നതിനേക്കാൾ മികച്ചവ നല്കാൻ ആൺ കഴിഞ്ഞു. നാട്ടിലെ ക്ലബ്ബിലെ അവന്റെ കീർത്തി വമ്പന്മാരെ ആകർഷിച്ചു. ഒളിംപിക് ലിയോൺ ടീമിന്റെ റിസേർവ് ടീമിലെത്തിയ അവൻ സീനിയർ ടീമിന്റെ മത്സരങ്ങളിൽ ബോൾ ബോയ് ആയിരുന്നു
നിരന്തരമായ കഠിനാധ്വാനം താരത്തെ സീനിയർ ക്ലബ്ബിൽ എത്തിച്ചു. ഗോൾ അടിച്ചുകൂടാൻ ഇഷ്ടമുള്ള സ്‌ട്രൈക്കർ അതായിരുന്നു ബെൻസി. 2004 2009 വരെ കാലഘട്ടത്തിൽ ലിയോൺ സീനിയർ ടീമിന് വേണ്ടി നേടിയത് 43 ഗോളുകൾ.
2009ൽ ലിയോണിൽ നിന്നാണ് ബെൻസെമ റയൽമാഡ്രിഡിൽ എത്തുന്നത്. 2011 മുതലാണ് താരം റയലിൽ തിളങ്ങാൻ തുടങ്ങിയത്. ആ സീസണിൽ നല്ല ഫോമിലായിരുന്നു. പിനീടുള്ള സീസണിൽ എപ്പോഴോ ഫോം നഷ്ടമായി, ഇവനെ ഇനി ടീമിന് വേണ്ട എന്ന് പറയുന്ന ഘട്ടത്തിൽ കാര്യങ്ങൾ എത്തി. എന്നാൽ കറുത്ത നാളുകളെ അയാൾ അതിജീവിച്ചു.
റൊണാൾഡോ ക്ലബ് വിട്ടതോടെ എല്ലാവരും തീർന്നു എന്ന് പറഞ്ഞ ടീമിനെ അയാൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിച്ചു, അതിന്റെ ഫലമാണ് ഇപ്പോൾ കിട്ടിയ പുരസ്ക്കാരം.