കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.
അര്‍ജന്റീന ദേശീയ ടീമിനൊപ്പമുള്ള ഫൈനല്‍ പരാജയങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചിരുന്നെന്ന് സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ വെളിപ്പെടുത്തി. 2014 ലോകകപ്പ് ഫൈനലിലും 2015 ലും 2016 ലും രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലുമാണ് അര്‍ജന്റീന തോല്‍വികള്‍ ഏറ്റുവാങ്ങിയത്. അതിൽ നിന്ന് ഇപ്പോഴും താൻ മുക്തി നേടിയിട്ടില്ല എന്നാണ് എയ്ഞ്ചൽ ഡി മരിയ അഭിപ്രായപ്പെടുന്നത്.
എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:
” ആ തോല്‍വികള്‍ക്ക് ശേഷം ഞാനിപ്പോഴും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭേദമായി വരികയാണ്. പക്ഷേ ചില കാര്യങ്ങള്‍ എല്ലാകാലത്തും നമുക്കൊപ്പം നിലനില്‍ക്കും” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.