റൊണാൾഡോ അദ്ദേഹത്തിന്റെ കരിയർ മികച്ചതാക്കാൻ വേണ്ടി മുടക്കിയ പണത്തിന് കൈയും കണക്കുമില്ല: മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഫുട്ബാളിൽ ഏറ്റവും മികച്ച ഫിസിക്ക് ഉള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 ആം വയസിലും യുവ താരങ്ങളെ വെല്ലുന്ന ശരീരമാണ് അദ്ദേഹത്തിനുള്ളത്. റൊണാൾഡോ തന്റെ ശരീരത്തിനും, മാനസീക സന്തോഷത്തിനും വേണ്ടി ഒരുപാട് പണം മുടക്കിയിട്ടുണ്ടെന്നും അതാണ് മറ്റു താരങ്ങളുമായി അദ്ദേഹത്തിന്റെ വ്യത്യാസമെന്നും പറഞ്ഞിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരമായ റാഫേൽ വരനെ.

റാഫേൽ വരനെ പറയുന്നത് ഇങ്ങനെ:

” ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അസാധാരണമായ ഫിസിക്കുണ്ട്. ചെറുപ്പം മുതലേ അദ്ദേഹത്തിന് അറിയാമായിരുന്നു ശരീരത്തിൽ ഇൻവെസ്റ്റ് ചെയ്യ്താൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ഒക്കെ നേടിയെടുക്കാമെന്ന്. റൊണാൾഡോയെ വെച്ച് നോക്കിയാൽ പല ഉയർന്ന തലത്തിലുള്ള അത്‌ലറ്റുകളുമായുള്ള വ്യത്യാസം ഇതാണെന്ന് നമുക്ക് മനസിലാകും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ തന്നെ റൊണാൾഡോ ഇത് ആരംഭിച്ചിരുന്നു” റാഫേൽ വരനെ പറഞ്ഞു.

Latest Stories

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും; ദി അള്‍ട്ടിമേറ്റ് മോദി പോഡ്കാസ്റ്റ്

മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം