രക്ഷകനായി നിന്നിരുന്ന മാലാഖ പടിയിറങ്ങി,മെസി ഉള്ളത് കൊണ്ട് മാത്രം അണ്ടർ റേറ്റഡ് ആയി പോയ താരം: ഇനി ഇല്ല ആ മാജിക്

യുദ്ധം കഴിഞ്ഞ് രാജാവിനെയും പടയാളികളെയും വിജയത്തിലെത്തിച്ച് തന്റെ ദൗത്യം പൂർത്തിയാക്കി മാലാഖ മടങ്ങി- എയ്ഞ്ചൽ ഡി മരിയ. ചെറുപ്പം മുതലേ ഹൈപ്പർ ആക്റ്റീവ് ആയതു കൊണ്ട് തന്നെ നിർത്താതെ ഓടുമായിരുന്ന ഡി മരിയ, ഡോക്ടറുടെ നിർദേശ പ്രകാരം ഫുട്ബോൾ കോച്ചിങ്ങിനു അയക്കാൻ അവന്റെ ‘അമ്മ തീരുമാനിക്കുന്നു. ശേഷം നടന്നത് ചരിത്രം. റൊസാരിയോ സെൻട്രൽ എഫ് സി ക്ലബ്ബിൽ ആരംഭിച്ച കരിയർ തുടർന്നത് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ കീഴിൽ ആയിരുന്നു. എതിരാളികൾ തടയിടാൻ ശ്രമിച്ചപ്പോഴും, തന്നെ ഇടിച്ച് വീഴ്ത്താൻ വന്നപ്പോഴും ചെറിയ പഴുത് കിട്ടിയാൽ വേഗത്തിൽ ബോളുമായി ചീറിപ്പായുന്ന ഡി മരിയ എന്നും ലോക ഫുട്ബോൾ ആരാധകർക്ക് ഹരമാണ്. വർഷങ്ങളായി അർജന്റീനയുടെ മത്സരങ്ങൾ കാണുന്ന ഏതൊരു ആരാധകനും ഡി മരിയ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് 2021 കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ഫൈനലിൽ ബ്രസീലിനു എതിരെ നേടിയ ഗോൾ ആയിരിക്കും. ആ സമയം വരെ തന്റെ കരിയറിൽ ഒരു കോപ്പ അമേരിക്കൻ കപ്പു പോലും നേടാനാവാത്ത മെസിക്ക് അത് നേടി കൊടുത്തു കൊണ്ടായിരുന്നു ഡി മരിയയും മിശിഹായും തന്റെ ട്രോഫി വേട്ട ആരംഭിച്ചത്.

എല്ലാ ടൂർണമെന്റ് ഫൈനലുകളിലും കപ്പ് നേടിയ ശേഷം ആർത്തുല്ലസിക്കുന താരങ്ങൾക്കിടയിൽ ഒരിക്കലും ഡി മരിയയെ കാണാൻ സാധിക്കില്ല. മത്സരം കാണാൻ വന്ന ആരാധകരെ നോക്കി നിറകണ്ണുകളോടെ നന്ദി പറയുകയായിരിക്കും അപ്പോൾ അദ്ദേഹം ചെയ്യുനത്. താൻ കളിച്ച 7 ഫൈനലുകളിലും 3 എണ്ണവും അര്ജന്റീന പരാജയപ്പെട്ടിരുന്നു. എന്നാൽ അതിലൊന്നും അവസാന പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ബാക്കി വന്ന നാല് ഫൈനലുകളും അര്ജന്റീന കപ്പ് നേടിയിട്ടുണ്ടെങ്കിൽ അത് ഡി മരിയ എന്ന ഇതിഹാസം ഒന്ന് കൊണ്ട് മാത്രമാണ്. രാജ്യത്തിനെയും രാജാവിനെയും വിജയത്തിൽ എത്തിക്കേണ്ടത് പടയാളികളുടെ ഉത്തരവാദിത്വമാണ്. അതിലെ വിശ്വസ്തനായ സേനാനായകൻ ആണ് എയ്ഞ്ചൽ ഡി മരിയ. ബൈബിളിലെ സങ്കീർത്തനങ്ങളിൽ പറയുന്നത് പോലെ നിങ്ങൾക്ക് കവലിനായി ഒരു മാലാഖയെ ഞാൻ അയച്ചിട്ടുണ്ട്. അതെ മിശിഹായ്ക്കും ടീമിനും വേണ്ടി ദൈവം അയച്ച മാലാഖയാണ് ഡി മരിയ.

ഫുട്ബോൾ ഇതിഹാസം മറഡോണ ഡി മരിയയെ പറ്റി പറഞ്ഞത് അദ്ദേഹം അർജന്റീനയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നായിരുന്നു. എന്നാൽ ആ സൂപ്പർ സ്റ്റാർ ഇന്ന് നാലരക്കോടി അർജന്റീനൻ ജനങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഇതിഹാസമായി തീർന്നിരിക്കുകയാണ്. 2008 ഇലെ ബെയ്‌ജിങ്‌ ഒളിംപിക്സിലെ ഫൈനൽ ഗോൾ, 2021 കോപ്പ അമേരിക്കയിലെ ഫൈനൽ ഗോൾ, 2022 ഇലെ ഖത്തർ വേൾഡ് കപ്പിലെ ഫൈനൽ ഗോളുകൾ,

2014 ഫൈനലിൽ അദ്ദേഹത്തിന് പരിക്ക് മൂലം ഫൈനൽ കളിക്കാൻ സാധിച്ചിരുന്നില്ല. അന്ന് അദ്ദേഹം കളിക്കളത്തിൽ ഉണ്ടായിരുന്നെങ്കിൽ മിശിഹായ്ക്ക് ലോകകപ്പിന് വേണ്ടി 2022 വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നു. മെസിയെ പോലെ ലോകം വാഴ്ത്തപ്പെടുത്തേണ്ട മറ്റൊരു അർജന്റീനൻ താരം അതാണ് എയ്ഞ്ചൽ ഡി മരിയ. ലയണൽ മെസിയും കൂട്ടരും ഈ കോപ്പ അമേരിക്കൻ ട്രോഫി നേടിയത് അത് അയാൾക്ക് വേണ്ടി മാത്രം. റൊസാരിയോയിലെ മുത്തശിമാർക്ക് ഇനി പുതിയ കഥകൾ കൂടി കൊച്ചുമകൾക്ക് പറഞ്ഞ കൊടുക്കാം. കിരീട വേട്ടകളിൽ തന്റെ രാജാവ് കാലിടറി വീണപ്പോൾ അദ്ദേഹത്തിന് കരുതായും താങ്ങായും യുദ്ധം വിജയിപ്പിക്കാനുമായി ഒരു മാലാഖ അവതരിച്ചു. തന്റെ പൂർണത ചക്രങ്ങളിലേക്ക് ആനയിക്കുകയും ചെയ്യ്ത മാലാഖ- എയ്ഞ്ചൽ ഡി മരിയ.

.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ