അടി ചോദിച്ച് മേടിച്ച ബംഗളൂരു ആരാധകൻ, കാണിച്ച പ്രവൃത്തിക്ക് കണക്കിന് കിട്ടി; ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ്.സി മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ; വീഡിയോ വൈറൽ

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി മത്സരത്തിൽ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് തോൽവിയെറ്റ് വാങ്ങിയിരുന്നു. ബാംഗ്ലൂർ സൂപ്പർ താരം റോയ് കൃഷ്ണ കളിയുടെ 32 ആം മിനിറ്റിലാണ് മനോഹരമായ ഒരു ഗോളിലൂടെ ആതിഥേയരുടെ വിജയം ഉറപ്പിച്ചത്. പന്തടക്കത്തിലൊക്കെ ആധിപത്യം പുലർത്തിയെങ്കിലും ഫിനീഷിംഗിലെ പോരായ്മായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ചത്.

മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബാംഗ്ലൂർ എഫ് സി ആരാധകരും ഏറ്റുമുട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കേരളത്തിന്റെ ആരാധകർ തോൽവിയുടെ ജാള്യത മറക്കാൻ കാണിച്ച പ്രവർത്തിയായിട്ടാണ് ആദ്യം അനുമാനം വന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ബാംഗ്ലൂർ ആരാധകരുടെ ഭാഗത്ത് നിന്നാണ് പ്രശ്‌നം ആരംഭിച്ചത്.

“എവേ സ്റ്റാന്റിൽ‌ വലിഞ്ഞ് കേറി അവിടെ ഇരുന്ന പെൺകുട്ടികളെ ഫ്ലർട്ട് ചെയ്ത് അടി ഇരന്ന് വാങ്ങി ബാംഗ്ലൂർ ആരാധകരാണ് പ്രശ്‌നം ഉണ്ടാക്കിയത്. പ്രശ്നം ഉണ്ടാവാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വീണ്ടും ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും അദ്ദേഹം അവിടെ പച്ച തെറി വിളിച്ചിട്ടാണ് അടി ഉണ്ടായത്. കൂടെയുള്ള പെൺകുട്ടികളെ അത്രയും മോശമായ രീതിയിൽ അസഭ്യം പറഞ്ഞാൽ അത് കേട്ടുകൊണ്ട് ഇരിക്കാൻ ഞങ്ങൾ തയാറല്ല” എന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മറുപടി.

കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യം എടുത്താൽ വർന്നിരിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നെങ്കിലും സമനില എങ്കിലും നേടിയാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കു എന്ന കാര്യം ഉറപ്പാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം