ആഘോഷയാത്ര ദുരന്തമായേനെ, വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മെസിയും കൂട്ടുകാരും

ലോകകപ്പ് സന്തോഷത്തിൽ ആയിരുന്ന അര്ജന്റീന ഒരു നിമിഷം കൊണ്ട് ദുഃഖം നിറഞ്ഞ നഗരമാകേണ്ട അവസ്ഥ തലനാരിഴക്കാണ് ഒഴിവായത്. ലോകകപ്പ് ട്രോഫിയുമായി ആഘോഷത്തിൽ ആയിരുന്ന താരങ്ങൾ തലസ്ഥാനമായ ബ്യൂസണസ് ഐറിസില്‍ ആള്‍കൂട്ടത്തിനിടയിലൂടെ തുറന്ന് ബസില്‍ സഞ്ചരിക്കുമ്പോഴാണ് മെസിയും സംഘവും അപകടത്തില്‍ പെടേണ്ട സാഹചര്യമുണ്ടായത്.

പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ നഗരത്തിൽ അവരുടെ സ്വീകരണങ്ങളും സ്നേഹവും ഏറ്റവും വാങ്ങി വരുകയായിരുന്നു ടീം. ഇതിനിടയിൽ ബസിന്റെ മുകള്‍ ഭാഗത്താണ് മെസി, ഡി മരിയ, ഡി പോള്‍ അടക്കമുള്ള താരങ്ങള്‍ ഇരുന്നത്. ബസ് മുന്നോട്ട് പോകുന്നതിനിടെ കുറകെയുള്ള കേബിള്‍ ഇവർ ആദ്യം ശ്രദ്ധിച്ചില്ല. കൃത്യ സമയത്ത് താരങ്ങൾ കുനിഞ്ഞതിനാൽ അപകടം ഒഴിവായി.

എന്തായാലും വലിയ ഒരു ഞെട്ടലിൽ ഇരിക്കുന്ന താരങ്ങളുടെ മുഖം ക്യാമറ കണ്ണുകളിൽ വ്യക്തമായിരുന്നു. എന്തായാലും ആഘോഷത്തിലാണ് നാടും നഗരവും. വിജയത്തിന്റെ ഭാഗമായി അര്ജന്റീനയിലെങ്ങും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൈനൽ മത്സരത്തിലേക്ക് വന്നാൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം