തുടക്കം പാളിയെങ്കിലും രണ്ടിലൊന്ന് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; മിഡ് ഫീൽഡ് താരത്തിന്റെ കരാർ നാല് വർഷത്തേക്ക് കൂടി നീട്ടി ക്ലബ്

മിഡ് ഫീൽഡർ താരം വിബിൻ മോഹനനുമായുള്ള കരാർ 4 വർഷത്തേക്ക് കൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2029 വരെയുള്ള കരാറിൽ താരം ഒപ്പ് വച്ചു. 2020-ൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിംങിൽ ചേർന്ന വിബിൻ 2022-ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ), ഡ്യൂറന്റ് കപ്പ്, സൂപ്പർ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുവാൻ 21 കാരനായ ഈ മിഡ്ഫീൽഡറിന് സാധിച്ചിട്ടുണ്ട്.

ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ 28 മത്സരങ്ങളിൽ നിന്നായി തന്റെ കന്നി ഗോളും 4 അസിസ്റ്റുകളും വിബിൻ സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്തായി അണ്ടർ 23 ഇന്ത്യൻ ടീമിലേക്കും വിബിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘എന്നിൽ വിശ്വാസമർപ്പിക്കുകയും എന്റെ വളർച്ചയിൽ പിന്തുണ നൽകുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴിസിനോട് അതിയായി കടപ്പെട്ടിരിക്കുന്നു. ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. വരും വർഷങ്ങളിലും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.’ – വിബിൻ പറഞ്ഞു.

‘ദീർഘകാലയളവിലേക്ക് വിബിനെ ക്ലബിൽ നിലനിർത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. അപാരമായ പ്രകടന മികവുള്ള കളിക്കാരനായ അദ്ദേഹം വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വിബിൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പ്രധാന ഭാഗമാകുകയും കൂടുതൽ വളരുകയും ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.’ – കെബിഎഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം