ചെൽസി ടീമംഗങ്ങളോട് നേരിട്ട് മാപ്പ് പറഞ്ഞ് എൻസോ ഫെർണാണ്ടസ്; വംശീയ വിദ്വേഷത്തിനെതിരായ നടപടി അവസാനിപ്പിക്കാനൊരുങ്ങി ക്ലബ്

വംശീയ വിദ്വേഷമുള്ള ഗാനം കോപ്പ അമേരിക്ക വിജയവേളയിൽ ആലപ്പിച്ചതിനെ തുടർന്ന് എൻസോ ഫെർണാണ്ടസ് തന്റെ ചെൽസി ടീമംഗങ്ങളോട് മുഖാമുഖം മാപ്പ് പറഞ്ഞതായി റിപ്പോർട്ട്. വംശീയ അധിക്ഷേപം ഉൾച്ചേർന്ന ലൈവ് വീഡിയോ പുറത്ത് വന്നതിന് ശേഷം ചെൽസി താരം വെസ്ലി ഫൊഫാന “തടയപ്പെടാത്ത വംശീയത” ഫെർണാണ്ടസ് പ്രോത്സാഹിപ്പിച്ചതായി പറഞ്ഞിരുന്നു. കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനൽ വിജയത്തിന് ശേഷം അർജന്റീനയുടെ ടീം ബസിൽ നിന്ന് ഫെർണാണ്ടസ് വംശീയ വിദ്വേഷം സൃഷ്ട്ടിക്കുന്ന ഗാനം ലൈവ് സ്ട്രീം ചെയ്തതിനെ തുടർന്നാണ് ചെൽസി താരങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. ഈ സംഭവം നിരവധി ചെൽസി താരങ്ങളെ സോഷ്യൽ മീഡിയയിൽ ഫെർണാണ്ടസിനെ അൺഫോളോ ചെയ്യാൻ ഇടയാക്കി.

സീസണിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ടീമിൽ വീണ്ടും ചേർന്നതിന് ശേഷം ഫെർണാണ്ടസ് തൻ്റെ ടീമംഗങ്ങളോട് മുഖാമുഖം ക്ഷമാപണം നടത്തിയാതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നേരിട്ടുള്ള ക്ഷമാപണവും വ്യക്തിപരമായ സ്പർശനവും, മുഖ്യ പരിശീലകൻ എൻസോ മരെസ്കയുടെ കീഴിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ ടീമിനെ വിഴുങ്ങിയ വിവാദത്തെ അഭിസംബോധന ചെയ്യുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നു. ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസും ആക്‌സൽ ഡിസാസിയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചു.

യഥാർത്ഥ പശ്ചാത്താപം പ്രകടിപ്പിക്കാനുള്ള തൻ്റെ ശ്രമങ്ങളിൽ, വിവേചന വിരുദ്ധ ചാരിറ്റിക്ക് ഗണ്യമായ സംഭാവന നൽകുമെന്ന് ഫെർണാണ്ടസ് പ്രതിജ്ഞയെടുത്തു. വംശീയതയ്‌ക്കെതിരെ പോരാടാനുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് അവരുടെ ഫൗണ്ടേഷനിലൂടെ അദ്ദേഹത്തിൻ്റെ സംഭാവനയുമായി പൊരുത്തപ്പെടാനുള്ള ആഗ്രഹം ചെൽസി പ്രകടിപ്പിച്ചു. സംഭവത്തെ തുടർന്ന് ഫെർണാണ്ടസിനെതിരെ ചെൽസി അച്ചടക്ക നടപടി ആരംഭിച്ചിരുന്നു. പരസ്യമായും സ്വകാര്യമായും ക്ഷമാപണം നടത്തുന്ന ഫെർണാണ്ടസിൻ്റെ മുൻകരുതൽ നടപടികൾ തിരിച്ചറിഞ്ഞ് ക്ലബ് ഇപ്പോൾ വിഷയം അവസാനിച്ചതായി അറിയിച്ചു.

കൂടുതൽ പിഴകളില്ലാതെ സാഹചര്യം പരിഹരിക്കാൻ ഈ നടപടികൾ മതിയെന്ന് ക്ലബ് ഇപ്പോൾ മനസിലാക്കുന്നു. എന്നാൽ സംഭവത്തെക്കുറിച്ചുള്ള ഫിഫയുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. യുഎസിലെ പ്രീ-സീസൺ പര്യടനത്തിനിടെ ഫെർണാണ്ടസ് തിങ്കളാഴ്ച ബ്ലൂസുമായുള്ള തൻ്റെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി. കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് ക്ലബ്ബിൽ വൈകി ജോയിൻ ചെയ്ത എൻസോ വരാനിരിക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് കരുതുന്നു. മാഞ്ചസ്റ്റർ സിറ്റി, റിയൽ മാഡ്രിഡ് അടക്കമുള്ള ക്ലബ്ബുകൾക്കെതിരെയാണ് ചെൽസിക്ക് പ്രീ സീസൺ മത്സരം ബാക്കിയുള്ളത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന