രണ്ടും കൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഈ സമ്മറിൽ ആറ് താരങ്ങളെ വിൽക്കാനൊരുങ്ങി ക്ലബ്

INEOS ഗ്രൂപ്പിന്റെ കീഴിൽ ക്ലബ് പുനർനിർമാണം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ വളരെ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ അഞ്ചു കളിക്കാർ ക്ലബ്ബിലെ തങ്ങളുടെ കരാർ പൂർത്തീകരിച്ചും അല്ലാതെയും ക്ലബ് വിട്ടിട്ടുണ്ട്. രണ്ട് പേരെയാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് വേണ്ടി സൈൻ ചെയ്തത്. ബോലോഗ്‌നയിൽ നിന്നുള്ള സ്‌ട്രൈക്കർ ജോഷുവ സിർക്സീ ഫ്രഞ്ച് ക്ലബ് ആയ ലില്ലിയിൽ നിന്നുള്ള ഡിഫൻഡർ ലെനി യോറോ എന്നിവരെയാണ് യുണൈറ്റഡ് സൈൻ ചെയ്തത്.

ഡിഫൻഡർ റഫേൽ വരാനും സ്‌ട്രൈക്കർ ആന്റണി മാർഷ്യലും അവരുടെ കരാർ കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ക്ലബ് വിട്ടു. അതെ സമയം മസോൺ ഗ്രീൻവുഡ്‌ വില്ലി കാംബ്‌വാല ഡോണി വാൻ ഡി ബീക്ക് എന്നിവർ യഥാക്രമം മാഴ്സെ, വിയ്യറയാൽ, ജിറോണ എന്നീ ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ ആയി പോയി.

ഇനിയും ചുരുങ്ങിയത് മൂന്ന് മിഡ്‌ഫീൽഡർസും മൂന്ന് ഡിഫെൻഡർമാരും അടക്കം ആറ് പേരെങ്കിലും ക്ലബ് വിടാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിരോധത്തിൽ ഇംഗ്ലീഷ് താരം ഹാരി മഗ്വേർ സ്വീഡിഷ് താരം വിക്ടർ ലിൻഡലോഫ് ആരോൺ വാൻ ബിസ്സാക്ക എന്നിവർ ഉടനെ തന്നെ ക്ലബ് വിട്ട് പോകുമെന്നാണ് സൂചന. മൂന്ന് പേരുടെയും കരാർ അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഈ വർഷം തന്നെ അവർ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്.

കഴിഞ്ഞ വേനൽക്കാലത്ത് മഗ്വെയർ ഒരു ഫോം ഔട്ട് ആയി കാണപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ഒന്നിലധികം പരിക്കുകൾ കൈകാര്യം ചെയ്യേണ്ടിവന്നു. അതേസമയം, സ്ഥിരതയില്ലാത്ത ഫോം കാരണം വിക്ടർ ലിൻഡലോഫ് പെക്കിംഗ് ഓർഡറിൽ വീണു. വാൻ-ബിസാക്ക വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് മാറുമെന്ന് സൂചനയുണ്ട്. മിഡ്ഫീൽഡിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കോട്ട് മക്‌ടോമിനെയ്, ക്രിസ്റ്റ്യൻ എറിക്‌സൺ, കാസെമിറോ എന്നിവരെ വിൽക്കാൻ തയ്യാറാണ് . McTominay ഉം Eriksen ഉം അടുത്ത വേനൽക്കാലത്ത് സൗജന്യ ഏജൻ്റുമാരാകാൻ ഒരുങ്ങുമ്പോൾ, Casemiro-യുടെ കരാർ 2026-ൽ അവസാനിക്കും.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ