‘റയലിന്റെ ഫൈനലിലേക്കുള്ള ദൂരം സാന്റിയാഗോ ബെർണബ്യൂവിലെ 90 മിനിറ്റ് മാത്രം’. ചാമ്പ്യൻസ് ലീഗ് ആദ്യം പാദം മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട ശേഷം കേൾക്കേണ്ടി വന്ന പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും ഇടയിൽ വന്ന ഒരു റയൽ ആരാധകന്റെ കമന്റ് ആണിത്. അയാളിലിൽ കണ്ട ആത്മവിശ്വാസമായിരുന്നു ഓരോ റയൽ ആരാധകന്റെയും മുഖത്ത് ഇന്നലെ കാളി അവസാനിക്കുന്നത് വരെ ഉണ്ടായിരുന്നത്. ആ വിശ്വാസം തെറ്റിയില്ല, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താൻ മറ്റൊരു അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അവരുടെ റയൽ മാഡ്രിഡ്.
ചാമ്പ്യൻസ് ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച സെമി ഫൈനലുകളിൽ ഒന്നായി മാറിയ മാറിയ പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് വമ്പന്മാരായ എക്സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴ്ഴടക്കി ഫൈനലിൽ ലിവർപൂളിനെ നേരിടാൻ യോഗ്യത ഉറപ്പാക്കിയത്.
ആദ്യ പാദം 4 -3 എന്ന സ്‌കോറിൽ ജയിച്ച ആത്മവിശ്വാസം ഉണ്ടായിരുന്നു പെപ്പിനും കൂട്ടർക്കും ഇന്നലെ കാളി തുടങ്ങുന്നതിന് മുമ്പ് വരെ. എന്നാൽ കാളി തുടങ്ങിയ ശേഷം അവർക്ക് മനസ്സിലായിയിട്ട് ഉണ്ടാകും ആദ്യ പാദത്തിൽ വഴങ്ങിയ ആ മൂന്ന് ഗോളിന് നല്കാൻ പോകുന്ന വില വലുതായിരിക്കുമെന്ന്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73 ആം മിനിറ്റിൽ റിയാദ് മഹ്റസിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി അഗ്രിഗേറ്റ് ലീഡ് രണ്ടായി ഉയർത്തി. ജയം ഉറപ്പിച്ചു എന്ന സന്തോഷം ആയിരുന്നു സിറ്റി പരിശീലകന്റെ മുഖത്ത് അപ്പോൾ. എന്നാൽ മുമ്പ് ചെൽസിയെയും പാരീസ് ടീമിനെയും ഇതുപോലെ ഉള്ള ഘട്ടത്തിൽ തോൽപ്പിച്ച റയൽ വീര്യം ആണ് കണ്ടത്.
ബെൻസീമയുടെ അസിസ്റ്റിൽ നിന്നായിരുന്നു റോഡ്രിഗീയുടെ ഗോൾ 90 ആം മിനിറ്റിൽ . സ്കോർ 1-1. അഗ്രിഗേറ്റിൽ 4-5.നിമിഷങ്ങൾക്ക് അകം റോഡ്രിഗോയുടെ രണ്ടാം ഗോൾ. കാർവഹാലിന്റെ ക്രോസിൽ നിന്നായിരുന്നു ഹെഡർ. ആദ്യ 90 മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിൽ ഇല്ലാത്ത റയൽ മാഡ്രിഡ് ആണ് അവസാനം ഞെട്ടിച്ചത്.കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിൽ അധികം താമസിയാതെ റയലിന് അനുകൂലമായ പെനാൾട്ടി വന്നു. 95ആം മിനുട്ടിൽ പെനാൾട്ടി എടുത്ത ബെൻസീമ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബെൻസീമയുടെ സീസണിലെ 43ആം ഗോൾ. സ്കോർ 3-1 അഗ്രിഗേറ്റ് 6-5.
എന്തായാലും സിറ്റിയോട് ജാവോ പറയുമ്പോൾ റയൽ സ്റ്റേഡിയത്തിന്റെ അന്തരീക്ഷം സ്പോടനാത്മകം ആയിരുന്നു.