പെലെ ആശുപത്രിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചു

കാല്‍പന്ത് കളിയിലെ ഇതിഹാസ താരം പെലെ ആശുപത്രിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചു. താരം വീട്ടിലുണ്ട്. പെലെ ഇവിടെ വിശ്രമിക്കുകയാണെന്നു കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. താരം കുഴുഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

പെലെയുടെ വക്താവ് ജോസ് ഫൊര്‍നോസ് റോഡ്രിഗസും വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തില്‍ ഒരു വാര്‍ത്ത എങ്ങനെ ഉണ്ടായിയെന്നു അറിയില്ല. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നു റോഡ്രിഗസ് അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ പലതും പെലെയെ അലട്ടുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസ താരം കിഡ്‌നി പ്രോസ്റ്റേറ്റ് പ്രശനങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നുണ്ട്.