റൊണാൾഡോയുടെ ദുഃഖത്തോടൊപ്പം ഫുട്ബോൾ ലോകം, എല്ലാവർക്കും നന്ദി പറഞ്ഞ് താരം

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഒരു കുറിപ്പ് ഫുട്ബോൾ ലോകത്തെ സങ്കടത്തിലാഴ്ത്തി. തന്റെ കുഞ്ഞ് പ്രസവത്തോടെ മരിച്ചു എന്ന ദുഃഖകരമായ വാർത്തയാണ് താരം ഇന്നലെ പങ്ക് വച്ചത്. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചതെന്ന് താരം ഇൻസ്റ്റഗ്രമിൽ കുറിച്ചു.

തനിക്കും പങ്കാളി ജോര്‍ജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികളാണ് പിറക്കാനിരിക്കുന്നതെന്ന് റൊണാള്‍ഡോ മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് പ്രസവശേഷം മരണപ്പെട്ടത്. ഈ ഭൂമിയിലേക്കെത്തിയ തന്റെ പെണ്‍കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നതായിട്ടും താരം ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു.

‘ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മം നല്‍കിയത്. ആൺകുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഈ ഭൂമിയിലേക്കെത്തിയ എന്റെ പെണ്‍കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന വസ്തുതയാണ് കടുത്ത വേദനയ്ക്കിടയിലും ആശ്വാസം പകരുന്നത്. ഞങ്ങൾക്ക് കരുതലും പിന്തുണയും നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിക്കുന്നു. ഈ വിഷമഘട്ടത്തിൽ‌ ഞങ്ങളാകെ തകർന്നിരിക്കുകയാണ്. അതിനാല്ഡ‍ തന്നെ സ്വകാര്യത ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആൺകുട്ടി മാലാഖയാണ്. എക്കാലവും ഞങ്ങൾ നിന്നെ സ്നേഹിക്കും’. ഇതായിരുന്നു താരം പങ്ക് വച്ച കുറിപ്പ്.

താരത്തിന് അനുശോചനം നേർന്ന് ഒരുപാട് ആളുകൾ വിഷമത്തിൽ ഒപ്പം ചേർന്നു

View this post on Instagram

A post shared by Cristiano Ronaldo (@cristiano)

Read more