ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്കു മുന്‍ താരം കല്ല്യാണ്‍ ചൗബേ. എഐഎഫ്എഫിന്റെ പുതിയ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇതിഹാസ സ്ട്രൈക്കര്‍ ബെയ്ച്ചുങ് ബൂട്ടിയയെ തോല്‍പ്പിച്ചാണ് ചൗബേ തലപ്പത്തേക്ക് എത്തുന്നത്.
33 സംസ്ഥാന അസോസിയേഷനുകളുടെയും വോട്ട് അദ്ദേഹത്തിനായിരുന്നു. മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റേയും ഗോള്‍കീപ്പറായിരുന്ന ചൗബേ ബിജെപി പിന്തുണയോടെയാണ് മത്സരിച്ചത്. ഇതോടെ എഐഎഫ്എഫിന്റെ തലപ്പത്തേക്കു വന്ന ആദ്യത്തെ ഫുട്ബോളറായും ചൗബെ മാറിയിരിക്കുകയാണ്.
കെഎഫ്എ സെക്രട്ടറി പി അനില്‍കുമാര്‍ ഉള്‍പ്പടെ 14 പേര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാത്ത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍താരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐഎം വിജയനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.