ദൈവത്തിന്റെ കൈ ജഴ്‌സി വിറ്റുപോയത് റെക്കോഡ് തുകക്ക്, ഹോഡ്ജ് നൽകിയത് തന്റെ ഹൃദയം തന്നെ

ജീവിതത്തിൽ ഒരുപാട് ഉയർച്ചയും താഴ്‌ച്ചയും അനുഭവിച്ച വ്യക്തിയായിരുന്നു ഫുട്ബോൾ ഇതിഹാസം മാറഡോണ. കളിക്കളത്തിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴും വിവാദങ്ങളും കൂടെപിറപ്പായിരുന്നു. 1986 ലോകപ്പിൽ മികച്ച താരമായി തെരഞ്ഞെടുത്തപ്പോൾ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ കൈകൊണ്ട് നേടിയ ഗോൾ ഉണ്ടാക്കിയ വിവാദം താരത്തിന്റെ മരണശേഷവും കെട്ടടങ്ങിയിട്ടില്ല . ഉയർന്നു വന്ന ബോൾ ആറരയടി ഉയരമുളള പീറ്റർ ഷിൽട്ടന്റെ മുകളിലേക്ക് ചാടി ഹെഡ് ചെയ്തു ഗോളാക്കാൻ, നീളം കുറഞ്ഞ മാറഡോണയ്‌ക്ക് കഴിയുമായിരുന്നില്ല.

എന്നാൽ കൈകൊണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാൻ ഡീഗോ മടിച്ചില്ല. ലൈൻസ്മാന് പോലും കണ്ടുപിടിക്കാനാവാത്ത വിധമായിരുന്നു കൈ പ്രയോഗിച്ചത്. അതിനു മറഡോണയ്‌ക്ക് ഒരു ന്യായീകരണമുണ്ടായിരുന്നു. ദൈവത്തിന്റെ കൈ എന്നാണ് ആ ഗോളിനെ വിശേഷിപ്പിച്ചത്. വിവാദത്തിന്റെ ക്ഷീണം തീർക്കാൻ മറഡോണക്ക് വേണ്ടിവന്നത് വെറും 4 മിനിട്ടാണ്. ആറ് ഇംഗ്ലണ്ട് താരങ്ങളെ കാഴ്ചക്കാരാക്കി അതെ മത്സരത്തിൽ തന്നെ നൂറ്റാണ്ടിന്റെ ഗോളും ഡീഗോ നേടി.

മത്സരത്തിനു ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജഴ്‌സി കൈമാറിയിരുന്നു. അതിനു ശേഷം ഹോഡ്ജ് ആണ് ജഴ്സി സൂക്ഷിച്ചിരുന്നത്. ഇതിഹാസ താരം ധരിച്ച ജേഴ്‌സി ഏറെ നാളത്തെ ചർച്ചൾക്ക് ഒടുവിൽ സോത്ത്‌ബൈസ് എന്ന കമ്പനി ജേഴ്‌സി ലേലത്തിനായി വെച്ചു . രണ്ട് ആഴ്ചയോളമായി നടക്കുന്ന വാശിയേറിയ ലേലം വിളിക്കൊടുവിൽ 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. 40 കോടി രൂപ പ്രതീക്ഷിച്ച സ്ഥലത്ത് നിന്നാണ് അവസാനം 70 വരെ ലേലം പോയത്. കായിക ചരിത്രത്തിൽ ഒരു താരത്തിന്‍റെ ജഴ്സിക്ക് ലഭിക്കുന്ന ഏറ്റവും ഉയ‍ര്‍ന്ന ലേലത്തുകയാണിത്.

ബ്യൂനസ് ഐറിസിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ മറഡോണയുടെ പ്രതിഭയുടെ ചിറകിലേറിയാണ് 1986ൽ അർജന്റീന ലോകകപ്പ് ജേതാക്കളായത്. അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസിൽ 1960 ഒക്‌ടോബർ 30ന് ആണ് മറഡോണയുടെ ജനനം.1977 ഫെബ്രുവരി 27നു 16–ാം വയസ്സിൽ ഹംഗറിക്കെതിരെയാണ് രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോൾ നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി.

1982ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986 ലോകകപ്പിൽ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. 1994ൽ രണ്ടു മത്സരങ്ങൾ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു പുറത്തായി. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളിൽനിന്ന് 8 ഗോളുകൾ നേടി. അർജന്റീനയുടെ ജഴ്സിയിൽ 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. അർജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് അന്ത്യം.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന