ഹീറോയും വില്ലനും ഒരാള്‍; ബാസ്റ്റേഴ്‌സും ബംഗളൂരുവും ഒപ്പത്തിനൊപ്പം

ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബാസ്റ്റേഴ്‌സിന് ഇക്കുറിയും ജയമില്ല. മുന്‍ ചാമ്പ്യന്‍ ബംഗളൂരു എഫ്‌സിയുമായി ബാസ്റ്റേഴ്‌സ് 1-1ന് സന്ധി ചെയ്തു. ബംഗളൂരുവിന് വിജയ പ്രതീക്ഷ നല്‍കിയ ഗോള്‍ കുറിച്ചത് മലയാളി താരം ആഷിഖ് കുരുണിയനാണ്. എന്നാല്‍ ആഷിഖിന്റെ തന്നെ സെല്‍ഫ് ഗോള്‍ ബാസ്റ്റേഴ്‌സിന് അനുഗ്രഹമായപ്പോള്‍ ബംഗളൂരുവിന് സമനിലയുമായി കരകയറേണ്ടിവന്നു.

മത്സരത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും പന്ത് കൈവശം വച്ച ബംഗളൂരു എഫ്‌സിക്ക് അര്‍ഹിച്ച ജയമാണ് നഷ്ടമായത്. ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലും ഏറെ നേരം ഗോള്‍ അകന്നു നിന്നു. എന്നാല്‍ 84-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് പന്ത് സ്വീകരിച്ച അഷീഖ് കുരുണിയന്‍ തൊടുത്ത ലോങ് റേഞ്ച് ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ മറികടന്ന് ഗോള്‍വര താണ്ടിയപ്പോള്‍ ബംഗളൂരു 1-0ന് മുന്നില്‍.

പക്ഷേ, ഹീറോയായി തലനിവര്‍ത്തി നിന്ന ആഷിഖ് അധികം വൈകാതെ ബംഗളൂരുവിന്റെ വില്ലനായി മാറുകയും ചെയ്തു. ബംഗളൂരു ഗോള്‍ മുഖത്തു വന്ന ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ആഷിഖ് സെല്‍ഫ് ഗോള്‍ അടിച്ചതോടെ ബാസ്റ്റേഴ്‌സിന് അപ്രതീക്ഷ സമനില കൈവന്നു (1-1).

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു