ഇന്ത്യൻ സൂപ്പർ ലീഗ് വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു, ലീഗ് വിപുലീകരിക്കാൻ നീക്കം

ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. ഇതുവരെ പ്ലേ ഓഫിൽ ആദ്യ നാലു സ്ഥാനക്കാർ ആയിരുന്നു കളിച്ചു പോന്നത്. ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും പ്ലേ ഓഫിൽ നേരിടുന്നത് ആയിരുന്നു രീതി. ഇനി അടുത്ത സീസൺ മുതൽ ഇതാകില്ല സ്ഥിതി. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് വരെ പ്ലേ ഓഫിൽ കളിക്കാൻ ആകും.

ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടുമ്പോൾ മൂന്ന് മുതൽ ആറ് സ്ഥാനക്കാർ പ്ലേ ഓഫ് കളിച്ച് സെമിയിലേക്ക് യോഗ്യത നേടണം. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും ആകും പ്ലേ ഓഫിൽ നേരിടുക. പ്ലേ ഓഫ് ഒറ്റ പാദം മാത്രമെ ഉണ്ടാകു. പോയിന്റ് ടേബിളിലിൽ മുമ്പിൽ എത്തുന്ന ടീമിന്റെ ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കും.

“ഐ‌എസ്‌എൽ ആരംഭിക്കുമ്പോൾ, എട്ട് ടീമുകൾ ഉണ്ടായിരുന്നു, അതിൽ പകുതിയും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. അതിനുശേഷം മൂന്ന് പുതിയ ടീമുകൾ ചേർത്തു, അതേസമയം പ്ലേ ഓഫ് ഫോർമാറ്റ് അതേപടി തുടരുന്നു. ഭാവിയിൽ ഐ‌എസ്‌എൽ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഈ പുതിയ ഫോർമാറ്റ് പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകും.

Read more

എന്തായാലും അടുത്ത വർഷം കേരളത്തിൽ നിന്ന് ഉള്ള മറ്റൊരു ടീമായ ഗോകുലം കേരള ലീഗിലേക്ക് വരാൻ ഉള്ള സാധ്യതകൾ കാണുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ നിന്ന് രണ്ട് ടീമുകളാകും മലയാളികൾക്ക് പിന്തുണക്കാൻ ഉണ്ടാവുക.