ക്ലബിന്റെ കാര്യത്തിൽ പ്രമുഖ അർജന്റീനൻ താരം തീരുമാനമെടുത്തു; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

നിലവിലെ അർജന്റീനൻ ടീമിൽ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. കഴിഞ്ഞ ഫിഫ ലോകകപ്പിലും ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലും ട്രോഫി നേടി കൊടുക്കാൻ ടീമിന്റെ മുൻപന്തിയിൽ നിന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. ഈ വർഷം നടന്ന കോപ്പയിൽ 6 കളികളിൽ നിന്നും അഞ്ച് ഗോളുകളാണ് ലൗറ്ററോ നേടിയത്. ഗോൾഡൻ ബൂട്ട് പുരസ്കാരവും സ്വന്തമാക്കിയത് അദ്ദേഹം ആയിരുന്നു. താരം ഏത് ക്ലബ്ബിലേക്ക് പോകും എന്ന വാർത്തയായിരുന്നു ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇന്റർ മിലാനുമായുള്ള കോൺട്രാക്ട് അദ്ദേഹം പുതുക്കി. ഇനി വേറെ ക്ലബ്ബിലേക്ക് ചേക്കേറില്ല. നേരത്തെ ബാഴ്സലോണ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. അടുത്ത 2029 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 9 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. 2018 ലാണ് ലൗറ്ററോ ഇന്റർ മിലാനിൽ എത്തിയത്. അന്ന് മുതലേ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 282 മത്സരങ്ങൾ കളിച്ച താരം 172 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴ് കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ലീഗിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. 24 ഗോളുകളായിരുന്നു ലൗറ്ററോ അന്ന് നേടിയിരുന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരവും നേടാൻ സാധ്യത ഉള്ള താരവും അദ്ദേഹം ആണ്.