കോച്ചിംഗ് അറിയില്ല എന്ന് പറഞ്ഞ് യുണൈറ്റഡ് പുറത്താക്കിയവൻ, ഇന്ന് കാണിച്ചിരിക്കുന്നത് മായാജാലം; മോഡേൺ ഫുട്‍ബോളിന്റെ ഗോഡ്ഫാദർ കാണിച്ചത് മാസ് തിരിച്ചുവരവ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെജൻഡ് ഒലെ ഗുണാർ സോൾഷെറിനെ പിരിച്ചുവിട്ടതിന് ശേഷം താത്കാലിക മാനേജരായി നിയമിക്കപ്പെട്ട ജർമൻ കോച്ചും കളിക്കാരനുമായ റാൽഫ് റാഗ്‌നിക്ക് അത്ര നല്ല നിലയിലല്ല ക്ലബ്ബിൽ നിന്ന് പടിയിറങ്ങിയത്. മോഡേൺ ഫുട്ബോളിന്റെ ഗോഡ്ഫാദർ എന്നറിയപ്പെട്ട റാഗ്‌നിക്ക് 2021 നവംബറിലാണ് യുണൈറ്റഡിലേക്ക് ജോയിൻ ചെയ്തത്. എന്നാൽ ആ സമയത്ത് മാഞ്ചസ്റ്റർ യൂണൈറ്റഡിലെ മൊത്തം ഘടനയുടെ തകർച്ച കാരണം റാഗ്‌നിക്കിന് അവിടെ ശോഭിക്കാൻ കഴിഞ്ഞില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 29 മത്സരങ്ങളുടെ ചുമതലയുണ്ടായിരുന്ന റാഗ്‌നിക്കിന് കീഴിൽ 11 വിജയങ്ങളും 9 തോൽവിയും 9 സമനിലയുമാണ് ടീം വഴങ്ങിയത്. യുണൈറ്റഡിൽ കളിക്കാരുടെ പിന്തുണ പോലും റാഗ്‌നിക്കിന് ഉണ്ടായിരുന്നില്ല. സൂപ്പർ താരം റൊണാൾഡോ പറഞ്ഞത്: ” ഒരു കോച്ചുപോലും അല്ലാത്ത ഒരാൾ എങ്ങനെയാണ് യുണൈറ്റഡിന്റെ ബോസ് ആവുക എന്നാണ്”. 63കാരനായ റാഗ്നിക്ക് നവംബർ 2024 വരെയാണ് കോൺട്രാക്ട് ഉണ്ടായിരുന്നത്. ആറ് മാസം താത്കാലിക കോച്ചായും അതിന് ശേഷം രണ്ട് വർഷം കൺസൾട്ടൻസി റോളിലേക്കുമാണ് റാഗ്നിക്കിനെ നിയമിച്ചത്. എന്നാൽ ആറ് മാസത്തെ ക്ലബ്ബിന്റെ മോശം പ്രകടനം മോശമായതിനാൽ ആരാധകരുടെയും ക്ലബ് ലെജൻഡ്‌സിന്റെയും വിമർശനങ്ങൾ ഏറ്റുവാങ്ങി പരസ്പര ധാരണയിൽ ക്ലബ്ബിൽ നിന്നും പിരിഞ്ഞു.

പിന്നീട് ഓസ്ട്രിയ നാഷണൽ ടീമിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്ത റാൽഫ് നല്ല നിലയിലാണ് ടീമിനെ സംയോജിപ്പിച്ചു മുന്നോട്ട് പോകുന്നത്. അതിനിടയിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിരാശാജനകമായ സീസൺ ഒടുവിൽ അവരുടെ കോച്ചായ തോമസ് ട്യുചേലിനെ പിരിച്ചു വിട്ടതിന് ശേഷം റാൽഫിനെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. എന്നാൽ ജർമനിയിലേക്ക് പോകാനുള്ള ബയേണിന്റെ ക്ഷണം നിരസിച്ച റാൽഫ് ഓസ്ട്രിയ നാഷണൽ ടീമിന്റെ കൂടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ യൂറോയിൽ മത്സരിച്ചു കൊണ്ടിരിക്കുന്ന ഓസ്ട്രിയ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഇതുവരെ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കരുത്തന്മാരായ ഫ്രാൻസ്,നെതർലൻഡ്‌സ്‌,പോളണ്ട് എന്നിവരടങ്ങുന്ന മരണ ഗ്രൂപ്പിൽ പെട്ടിട്ടും മൂന്ന് കളികളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടി ഒന്നാമതാണ് ഫിനിഷ് ചെയ്തത്. 1978 വേൾഡ് കപ്പിന് ശേഷം ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന സീസൺ കൂടിയാണിത്.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

'സഞ്ജു സാംസണിന് എട്ടിന്റെ പണി കൊടുത്ത് യുവ താരം'; അങ്ങനെ ആ വാതിലും അടഞ്ഞു; സംഭവം ഇങ്ങനെ

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍