ക്രിസ്റ്റ്യാനോയുടെ തീരുമാനത്തിന് പിന്നില്‍ ഒരേയൊരു വിളി; പോര്‍ച്ചുഗലിലെ കളിക്കൂട്ടുകാരനും ഇടപെട്ടു

ഇറ്റാലിയന്‍ ക്ലബ് യുവന്റസ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നതിലെ അത്ഭുതത്തിലാണ് ഫുട്‌ബോള്‍ ലോകം. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം താരത്തിന്റെ മനസ് മാറി. 200 കോടിയോളം രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചത് പഴയ ആശാന്‍ അലക്‌സ് ഫെര്‍ഗൂസനും പോര്‍ച്ചഗല്‍ ടീമിലെ സഹ താരം ബ്രൂണോ ഫെര്‍ണാണ്ടസുമെന്നും റിപ്പോര്‍ട്ട്.

ക്രിസ്റ്റ്യാനോയുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഫെര്‍ഗൂസന്‍. വലിയ ഗുരുനാഥനായി എന്നും മനസില്‍വച്ച് ആരാധിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഫെര്‍ഗൂസന്റെ വാക്കുകളെ തള്ളിക്കളയാനാവില്ല. നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനുള്ള ക്രിസ്റ്റ്യാനോയുടെ നീക്കമറിഞ്ഞ് അവസാന നിമിഷം ഫെര്‍ഗൂസന്‍ ഇടപെടുകയായിരുന്നു. യുണൈറ്റഡില്‍ ചേരാന്‍ ഫെര്‍ഗൂസന്‍ നിര്‍ദേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് വഴങ്ങേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന ബ്രൂണോ ഫെര്‍ണാണ്ടസും റോണോയോടു സംസാരിച്ചെന്നാണ് വിവരം. ക്രിസ്റ്റ്യാനോ സിറ്റിയില്‍ ചേരുമെന്ന് തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്തും സഹതാരവുമായ ഇംഗ്ലീഷ് ഫോര്‍വേഡ് വെയ്ന്‍ റൂണി പറഞ്ഞിരുന്നു. റൂണിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതുകൂടിയായി ക്രിസ്റ്റ്യാനോയുടെ അന്തിമ തീരുമാനം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ