ലക്ഷ്യം വിജയം മാത്രം, പക്ഷേ ഇന്നത് ഒട്ടും എളുപ്പമാകില്ല; തുറന്നുപറഞ്ഞ് ലൂണ

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. വൈകിട്ട് എട്ടു മണിക്കാണ് മത്സരം. സെപ്റ്റംബര്‍ 21ന് നടന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ മാച്ച് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ.

മത്സരത്തില്‍ നിന്നുള്ള എന്റെ പ്രതീക്ഷ വിജയം മാത്രമാണ്. എനിക്ക് എല്ലാ ഗെയിമുകളും ജയിക്കണം, പക്ഷേ ഇന്ന് ഇത് എല്ലായിപ്പോഴത്തെയുംപോലെ ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും. അവര്‍ പിന്നില്‍ അഞ്ച് പേര്‍ നിന്ന് കളിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ അത് തകര്‍ക്കാന്‍ പ്രയാസമാണ്. ഈ ഗെയിം വിജയിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്- ലൂണ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് കുതിപ്പിന്റെ പവര്‍ ഹൗസ് ലൂണയാണ്. ബ്ലാസ്റ്റേഴ്‌സിനായി തുടര്‍ച്ചയായി മൂന്നാം സീസണിലും ബൂട്ടു കെട്ടുന്ന ലൂണ ഇതിനോടകം 11 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ആദ്യ കളിയില്‍ തന്നെ സ്‌കോര്‍ ചെയ്ത ലൂണ ഇത്തവണയും അതാവര്‍ത്തിച്ചിരുന്നു.

ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ജംഷെഡ്പൂര്‍ ആദ്യ മത്സരം അവസാനിപ്പിച്ചത്. അതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ഏതുവിധേനയും ജയിച്ച് പാത ശോഭനമാക്കാനാവും ജംഷെഡ്പൂര്‍ എഫ്സി ശ്രമിക്കുക.

Latest Stories

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി 9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ നൽകുന്ന ശമ്പളം എത്ര?

മുനമ്പം ജനതയെ ചതിച്ച് മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശ്രമിച്ചു; ക്രൈസ്തവ സമൂഹത്തെ ചതിച്ചു; ജുഡീഷ്യല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

സെക്സ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, അച്ഛനായ ശേഷം അതൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നു: അഭിഷേക് ബച്ചന്‍

ഗുരുവായൂര്‍ അമ്പലത്തില്‍ യേശുദാസിന് പ്രവേശനം നല്‍കണം; ആര്‍എസ്എസിന് പിന്നാലെ ആവശ്യവുമായി ശിവഗിരി മഠം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; അടുത്തമാസം പ്രക്ഷോഭം

'ദിവസേന നാലോ അഞ്ചോ പാസ്റ്റർമാർ അക്രമിക്കപ്പെടുന്നു'; ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്, 2024ൽ 640 കേസുകൾ, ഏറ്റവും കൂടുതൽ യുപിയിൽ

ബിഗ് ബോസ് താരമടക്കമുള്ള സ്ത്രീകള്‍ ബാലയുടെ ഗസ്റ്റ് ഹൗസില്‍ എത്തി, എലിസബത്ത് പറഞ്ഞതെല്ലാം സത്യം..; നടനെതിരെ എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍

IPL 2025: എന്തുകൊണ്ട് വിരാട് ആർസിബി നായകൻ ആയില്ല, ഒടുവിൽ അതിന് ഉത്തരവുമായി സഹതാരം; ജിതേഷ് ശർമ്മ പറഞ്ഞത് ഇങ്ങനെ