ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ കരുത്തരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ അലാവസിനെ പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി എംബപ്പേ, റോഡ്രിഗോ, വാസ്‌കസ് എന്നിവരാണ് ഗോൾ നേടിയത്. അത് വരെ പുറകിൽ നിന്ന അലാവസ് കളിയുടെ അവസാനമാണ് രണ്ട് ഗോളുകളും നേടിയത്.
മത്സരത്തിലെ ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ട് ഗോളുകളും നേടിയിരുന്നു. ആ സമയത്ത് അലാവസിന്റെ പ്രതിരോധ താരമായ അബ്ദൽ അബ്ഖർ എംബപ്പേയുടെ ജഴ്സി വാങ്ങിയിരുന്നു. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന സമയത്തായിരുന്നു താരം ഈ പ്രവർത്തി ചെയ്തത്. അത് അലാവാസിന്റെ പരിശീലകനായ ലൂയിസ് ഗാർഷ്യക്ക് പിടിച്ചില്ല.
മത്സര ശേഷം ചോദിക്കേണ്ട ജേഴ്‌സി അദ്ദേഹം ആദ്യ പകുതിയിൽ തന്നെ ചോദിച്ചതാണ് പരിശീലകനെ രോക്ഷാകുലനാക്കിയത്. അതിന് ശേഷം രണ്ടാം പകുതിയിൽ പരിശീലകൻ അബ്ദൽ അബ്ഖറിനെ കളിക്കളത്തിൽ ഇറക്കിയില്ല. പകരം മറ്റൊരു ഡിഫൻഡർ ആയ ജോൺ ഗുറിഡിയെ പരിശീലകൻ കളിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവർത്തി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
Read more
എന്നാൽ താരത്തെ ആ ഉദ്ദേശത്തോടെ പുറത്താക്കിയതല്ല എന്നും, അത് മത്സരത്തിലെ ഞങ്ങളുടെ തന്ത്രമാണെന്നും ആണ് പരിശീലകന്റെ വിശദീകരണം. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോളുകൾ നേടാൻ അലാവസിന് സാധിച്ചു എന്നത് ടീമിനെ സംബന്ധിച്ചടുത്തോളം ആശ്വാസകരമായ കാര്യമാണ്. ലാലിഗ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് അവർ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.