ഈ വർഷത്തെ ലോകകപ്പ് വേദിയായി ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നത് യൂറോപ്പിൽ നിന്നാണ്. അവരുടെ മണ്ണ് വിട്ട് മറ്റൊരു സ്ഥലത്ത് ലോകകപ്പ് നടത്തിയതിൽ ഒരു പ്രതിഷേധം ഒരു ഭാഗത്ത് ഉണ്ടെങ്കിൽ ക്ലബ് ഫുട്ബോൾ സജീവമായി നടക്കുന്ന സമയത്ത് ലോകകപ്പ് നടത്തുന്നതിൽ പ്രതിഷേധവുമായി മറ്റൊരു ഭാഗം രംഗത്ത് എത്തി.
ഇതിൽ ഇപ്പോൾ ലോകകപ്പിന് വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രംഗത്ത് എത്തിയിരിക്കുകയാണ് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് താരം പറയുന്നത് ഇങ്ങനെ- അടുത്തയാഴ്ച ലോകകപ്പ് തുടങ്ങുകയാണ്. ഇത് വളരെ വിചിത്രമായ ഒരു സമയത്താണ് നടക്കുന്നത്. കുട്ടികൾക്ക് സ്കോളിൽ പോകണം, ജോലി ഉള്ളവർക്ക് അതിന് പോണം. ഒന്നും വല്ലാത്തൊരു സമയമാണ് ഇത്. പിന്നെ ഖത്തർ ലോകപ്പിനിടെ സ്റ്റേഡിയം നിര്മാണത്തിടയിൽ എത്രയോ ആളുകളാണ് ജീവൻ നഷ്ടമായത്. അതൊക്കെ ഓർക്കുമ്പോൾ നമുക്ക് എങ്ങനെ ഹാപ്പിയാകാൻ സാധിക്കും. ഇപ്പോൾ ഇത് നടക്കാൻ പാടില്ല ”
യുദ്ധകാല അടിസ്ഥാനത്തിൽ സ്റ്റേഡിയം പണിഞ്ഞതിനാൽ തന്നെ ഒരുപാട് ആളുകൾക്ക് ജീവൻ നഷ്ടമായിരിക്കുന്നു. എന്നാൽ ഖത്തർ ഈ വിവാദങ്ങൾക്കിടയിലും ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഇത്തവണ നടക്കാനിരിക്കുന്നത് എന്നാണ് പറയുന്നത്.