റെഡ് കാർഡ് കാണിച്ചതിന് റഫറിയെ തല്ലിക്കൊന്നു, ഫുട്ബോൾ ലോകത്തിന് ഞെട്ടൽ

കാൽപ്പന്ത് കളി പോലെ ലോകം സ്നേഹിക്കുന്ന ഒരു കായിക വിനോദം ഈ ലോകത്തില്ല . ആ പന്തിന് ഒരുപാട് കഥകൾ പറയുവാനുണ്ട് – വിജയങ്ങളുടെ, പരാജയങ്ങളുടെ, വിസ്മയങ്ങളുടെയൊക്കെ മനോഹരമായ കഥകൾ. അങ്ങനെ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കാനുള്ള ലീഗിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ദുരന്ത വാർത്തയാണ്. താരത്തിന് റെഡ് കാർഡ് നൽകിയതിന് റഫറിയെ കാണികളും ഹാരങ്ങളും ചേർന്ന് തള്ളുകയും രക്തസ്രാവം സംഭവിച്ചതിനാൽ റഫറി മരണപ്പെടുകയും ചെയ്തിരിക്കുന്നു.

സെൻട്രൽ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിലാണ് ഇത്തരം ഒരു ദുരന്തം നടന്നത്. ഒരുപാട് വർഷത്തെ റഫറിയിങ് പരിചയസമ്പത്തുള്ള ഹോസെ അർണാൾഡോ അമേയ എന്ന റഫറിക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്. സാൽവദോറിൽ അമേച്വർ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു താരത്തിന് റെഡ് കാർഡ് നൽകിയത്. അതെ തുടർന്ന് താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ ആക്രമിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് റഫറി മരണപ്പെടുക ആയിരുന്നു.

റഫറി കൊല്ലപ്പെട്ട സംഭവം ഫെഡറേഷൻ സ്ഥിതികരിച്ചിട്ടുണ്ട്. അമേച്വർ മത്സരങ്ങൾ മാത്രമല്ല പല പ്രമുഖ ടൂര്ണമെന്റുകളും നിയന്ത്രിച്ചിട്ടുള്ള റഫറിയാണ് അർണാൾഡോ. ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്ന്നു. ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആരാധകരും പറയുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം