കേരളം അവരുടെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് കളിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഫൈനലിൽ പെനാൽറ്റി നിർഭാഗ്യത്തിന് ഒടുവിലാണ് കേരളം കിരീടം കൈവിട്ടത്. ആ മത്സരം നിയന്ത്രിച്ചത് ഇപ്പോൾ വിവാദനായകനായ ക്രിസ്റ്റൽ ജോൺ തന്നെ ആയിരുന്നു. ഇപ്പോൾ വിവാദത്തോൽ പെട്ടിരിക്കുന്ന റഫറിയെക്കുറിച്ച് സ്പോർട്സ് ജേര്ണലിസ്റ് മാർക്കസ് ഒരു നിർണായക കാര്യം പറഞ്ഞിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ മത്സരത്തിലെ വിവാദ ഗോൾ തീരുമാനം അനുവദിച്ചതിന് പിന്നാലെ കേരളം മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഒരുപാട് വിവാദങ്ങൾ ഉണ്ടായി, അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഏറ്റുമുട്ടലിന് ശേഷം ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും നടപടികൾ ഉണ്ടാകാനാണ് സാധ്യതകൾ കാണുന്നത്. ക്ലബ്ബിനെതിരെയുള്ള നടപടി പിഴയിൽ ഒതുങ്ങാനാണ് സാധ്യത. എന്നാൽ കോച്ചിനെതിരെ പ്രത്യേക നടപടിയാണ് ഉണ്ടാവുകയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എഐഎഫ്എഫ് കാരണം കാണിക്കൽ നോട്ടീസാണ് വുകോമനോവിച്ചിന് അയച്ചിരിക്കുന്നത്.
റഫറി ക്രിസ്റ്റൽ ജോൺ നൽകിയ മാച്ച് റിപ്പോർട്ടും ഇവാനെതിരെയാണ് , അതിൽ പറയുന്നത് ഇങ്ങനെ- “മുഖ്യ പരിശീലകന് എന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടച്ച്‌ലൈനിനടുത്ത് വച്ച് സംസാരിക്കാമെന്ന് ഞാൻ കെബിഎഫ്‌സിയുടെ മാനേജരോട് നിർദ്ദേശിച്ചു. ഈ ഓഫർ നിരസിച്ച് കെബിഎഫ്‌സി ടീമും അവരുടെ സ്റ്റാഫും അവരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.
എന്തായാലും സ്വയം ഒരു മാന്യനായി ചിത്രീകരിച്ച ക്രിസ്റ്റലിനെക്കുറിച്ച് മാർക്കസ് പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ സീസണിലെ ഫൈനലിൽ, റഫറി (ക്രിസ്റ്റൽ ജോൺ) ഒരു ‘ലാസ്റ്റ് മാൻ’ ഫൗളുമായി ബന്ധപ്പെട്ട് ഒരു വിവാദ കോൾ നടത്തി. കളിക്കാരും ആരാധകരും ആ ഫൗളിനെക്കുറിച്ച് പറഞ്ഞതാണ്. അതിനാൽ (അതേ) റഫറി മറ്റൊരു വിവാദ കോൾ നടത്തിയപ്പോൾ, അത് നമ്മൾ ശ്രദ്ധിക്കണം.”
കഴിഞ്ഞ ഫൈനലിൽ കേരളത്തിന്റെ നിഷ് കുമാറിനെ ആകാശ് ചോപ്ര ക്രൂരമായി ഫൗൾ ചെയ്തിരുന്നു. എല്ലാ അർത്ഥത്തിലും റെഡ് കാർഡ് കൊടുക്കേണ്ട ആ ഫൗളിന് ക്രിസ്റ്റൽ നൽകിയത് മഞ്ഞ കാർഡ്. അന്ന് അത് റെഡ് കാർഡ് കൊടുത്തിരുന്നെങ്കിൽ മത്സരം പെനാൽറ്റിയിലേക്ക് ഒന്നും നീങ്ങുക ഇല്ലായിരുന്നു, കപ്പ് ബ്ലാസ്റ്റേഴ്സിന്റെ ഷെൽഫിൽ ഇരിക്കുമായിരുന്നു.