സ്പെയിൻ ജർമനി മത്സരം തീപാറും, ഇരുടീമുകൾക്കും ജയസാധ്യത നൽകുന്ന ഘടകങ്ങൾ നിരവധി; കണക്കുകൾ പരിശോധിക്കാം

വെള്ളിയാഴ്ച സ്റ്റട്ട്ഗാർട്ടിലെ എംഎച്ച്പി അരീനയിൽ വെച്ച് നടക്കുന്ന നിർണായക ഏറ്റുമുട്ടലിൽ ജൂലിയൻ നാഗ്ൽസ്മാന്റെ ജർമനി ലൂയിസ് ല ഫ്യൂയെന്തെയുടെ സ്പെയിനിനെ നേരിടുന്നതോട് കൂടി യൂറോ 2024ന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നു. രണ്ട് ടീമുകൾക്കും അവരവരുടെ മികച്ച കളിക്കാറുള്ള ടീമിൽ കളിയുടെ തുടക്കത്തിൽ തന്നെ മത്സരത്തിൽ മേൽകൈ നേടാൻ ശ്രമിക്കും.

ജർമനി അവരുടെ നാട്ടിൽ കളിക്കുന്നതിന്റെ എല്ലാം നേട്ടങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ നോക്കും. ഡെന്മാർക്കിനെ 2-0ന് പരാജയപ്പെടുത്തിയതിന് ശേഷമാണ് ജർമനി സ്പെയിനിനെ നേരിടാൻ ഇറങ്ങുന്നത്. യുവകളിക്കാരുടെയും സീനിയർ താരങ്ങളുടെയും മിശ്രിതമായ സ്‌ക്വാഡിനെ ഇറക്കുന്ന സ്പെയിനിന് അവരുടെ യുവനിരയാണ് കരുത്ത്. ജോർജിയയെ 4-1ന് തകർത്തുകൊണ്ടാണ് സ്പെയിൻ വെള്ളിയാഴ്ച ക്വാർട്ടർ മത്സരത്തിന് ഇറങ്ങുന്നത്. റോഡ്രിയുടെയും ഫാബിയാൻ റൂയിസിന്റെയും നിക്കോ വില്യംസിന്റെയും ഡാനി ഓൾമോയുടെയും ഗോളിലാണ് സ്പെയിൻ ജോർജിയയെ ആധികാരികമായി തകർത്തത്.

ടൂർണമെൻ്റിൽ പ്രതീക്ഷക്കൊത്ത് ഉയർന്ന ജർമ്മനി ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ട്രോഫി നേടുന്നതിന് മൂന്ന് വിജയങ്ങൾ മാത്രം അകലെയാണ്. ജമാൽ മുസിയാല, കായ് ഹാവെർട്‌സ്, ഫ്ലോറിയാൻ വിർട്‌സ് എന്നിവരെ പോലുള്ളവർ മികച്ച ഫോമിലാണ്. ഈ ആഴ്‌ച അവരുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം സ്പെയിൻ മികച്ച പുരോഗതി കാണിക്കുകയും അവിശ്വസനീയമാംവിധം കഴിവുള്ള ലാമിൻ യമലും നിക്കോ വില്യംസും അവരുടെ വിങ്ങുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നിരുന്നാലും, ജർമനി ഈ ഗെയിമിൽ നേരിയ മുൻതൂക്കം നിലനിർത്തുന്നു.

സ്പെയിൻ ജർമനിയെ നേരിടുന്ന പശ്ചാത്തലത്തിൽ ചില കണക്കുകൾ പരിശോധിക്കാം:

1. ജർമ്മനിക്ക് അന്താരാഷ്ട്ര വേദിയിൽ സ്പെയിനിനെതിരെ നേരിയ മുൻതൂക്കമുണ്ട്, കൂടാതെ രണ്ട് ടീമുകളും തമ്മിൽ കളിച്ച 25 മത്സരങ്ങളിൽ ഒമ്പതെണ്ണം ജർമനി വിജയിച്ചപ്പോൾ സ്പെയിൻ എട്ട് വിജയങ്ങളാണ് നേടിയത്.

2. പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ ജർമ്മനിക്കെതിരായ അവരുടെ അവസാന നാല് മത്സരങ്ങളിൽ സ്പെയിൻ തോൽവി അറിഞ്ഞിട്ടില്ല, ഈ ഗെയിമുകളിൽ ആകെ ആറ് ഗോളുകൾ മാത്രമാണ് പിറന്നത്.

3. 1935-ൽ 2-1 എന്ന സ്‌കോറിനുണ്ടായ തോൽവിയോടെ ജർമ്മനി അന്താരാഷ്ട്ര വേദിയിൽ സ്‌പെയിനിനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന അവസാന എട്ട് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല.

4. യുവേഫ യൂറോ ടൂർണമെൻ്റുകളിലും ലോകകപ്പുകളിലും ജർമ്മനി തങ്ങളുടെ 19-ാം ക്വാർട്ടർ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നു. ഒരു യൂറോപ്യൻ രാജ്യത്തിന്റെ ഏറ്റവും വലിയ കണക്കാണിത്.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി