കലൂർ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കിയ പകരക്കാരൻ; കേരള ബ്ലാസ്റ്റേഴ്സിന് ഹോം മത്സരത്തിൽ തോൽവി

ബദ്ധവൈരികളായ ബെംഗളൂരു എഫ്‌സിയുമായുള്ള പഴയ കണക്കുകളൊക്കെ തീർക്കാൻ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തുടക്കത്തിൽ തന്നെ നിരാശരാവേണ്ടി വന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പിഴവിൽ പെരേര ഡയസ് ബെംഗളൂരു എഫ് സിക്ക് വേണ്ടി ലീഡ് നൽകി. കളിയുടെ ആദ്യ അര മണിക്കൂർ പിന്നിട്ടപ്പോൾ 60 ശതമാനത്തിൽ കൂടുതൽ പൊസെഷൻ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയെങ്കിലും ഗോൾ മാത്രം അന്യം നിന്നു.

ബ്ലാസ്റ്റേഴ്‌സ് കളിക്കാർക്ക് നേരെയുള്ള ഫൗളുകൾ റഫറി കണ്ണടച്ച് വിലയിരുത്തുന്നതായി അനുഭവപ്പെട്ടു. ഇരുപത്തിയൊമ്പതാം മിനുട്ടിൽ ബെംഗളൂരു പോസ്റ്റിന് തൊട്ടരികിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് അഡ്രിയാൻ ലൂണക്ക് ഗോൾ ആക്കാൻ സാധിച്ചില്ല. ഒന്നാം പകുതിയുടെ എക്സ്ട്രാ ടൈമിന് തൊട്ട് മുമ്പ് പെപ്രയുടെ മുന്നേറ്റത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമെനസ് വിജയകരമായി ഗോൾ വലയിലേക്കെത്തിച്ചു.

രണ്ടാം പകുതിയിലും മുന്നിൽ നിന്ന് കളിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. നിർണായക സന്ദർഭങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടുന്ന നോഹയുടെ അഭാവം ആരാധകരുടെ പ്രതികരണത്തിൽ പ്രകടമായിരുന്നു. മത്സരത്തിന്റെ ഒരു മണിക്കൂർ പിന്നിട്ട സന്ദർഭത്തിൽ ബെംഗളൂരു എഫ്‌സി 3 ഷോട്ടുകൾ മാത്രം നേടിയ കളിയിൽ ബ്ലാസ്റ്റേഴ്‌സ് 11 ഷോട്ടുകളുടെ മികച്ച മാർജിൻ നിലനിർത്തി.

74 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സന്ദീപ് സിംഗിന്റെ അടുത്ത് നിന്ന് വന്ന പിഴവ് വലിയ വില കൊടുക്കേണ്ടി വന്നു. തക്കം പാത്തിരുന്ന പകരക്കാരൻ എഡ്ഗാർ മെൻഡസ് ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ഗോൾ നേടി കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കി. തുടർന്ന് 81 ആം മിനുട്ടിൽ പെപ്ര നടത്തിയ ഒറ്റയാൾ മുന്നേറ്റം ഗോൾ വലയെ ഉരസി പുറത്തേക്ക് പോയി.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍