ഏഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് തയ്യാറെടുക്കുന്ന ഐഎസ്എല്‍ മുന്‍ ചാംപ്യന്മാരായ മുംബൈ സിറ്റി, സൗഹൃദപ്പോരാട്ടത്തില്‍ യുഎഇ ക്ലബ് അല്‍ ഹിലാല്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വിജയം. ഇന്ത്യന്‍ താരം ബിപിന്‍ സിങ്, ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഡീഗോ മൗറീഷ്യോ എന്നിവരാണ് മുംബൈയ്ക്കായി ഗോള്‍ നേടിയത്. യുഎഇ യില്‍ ടയര്‍ ത്രീ ടൂര്‍ണമെന്റായ സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബാണ് അല്‍ ഹിലാല്‍ യുണൈറ്റഡ്. യുഎഇ യില്‍ തുടര്‍ച്ചയായി രണ്ടാം സൗഹൃദമത്സരത്തിലാണ് മുംബൈ വിജയിക്കുന്നത്.
ഇത്് അവരുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. നേരത്തേ യുഎഇയിലെ തന്നെ കരുത്തരായ അല്‍ എയ്ന്‍ ക്ലബ്ബിനെ മുംബൈസിറ്റി വീഴ്ത്തിയിരുന്നു. 2-1 നായിരുന്നു ആദ്യ സൗഹൃദ മത്സരത്തില്‍ ജയിച്ചത്. ഏഷ്യന്‍ ചാംപ്യന്‍സ്്‌ലീഗില്‍ അടുത്ത മാസം എട്ടിനാണ് മുംബൈയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ സൗദി അറേബ്യന്‍ വമ്പന്മാരായ അല്‍ ഷബാബ് എഫ്‌സിയാണ് ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് എതിരാളികളാകുന്നത്. എഎഫ്‌സി കപ്പ് മൂന്ന് തവണ ഉയര്‍ത്തിയിട്ടുളള ഇറാഖി വമ്പന്മാരായ എയര്‍ഫോഴ്‌സ് ക്ലബ്ബ്, യുഎഇ യിലെ അല്‍ജസീറ എന്നിവയാണ് ഗ്രൂപ്പില്‍ ഇനിയുള്ളവര്‍.
എഎഫ്‌സിയിലെ കടുത്ത പോരാട്ടങ്ങള്‍ക്കുള്ള തയ്യാറൊടുപ്പിലാണ് ഡെസ് ബക്കിങ്ങാമിന്റെ കീഴിലുള്ള മുംബൈ സിറ്റി. ടീം വിട്ട മുന്‍ സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറയ്ക്ക് കീഴില്‍ 2020-21 സീസണില്‍ മുംബൈ ഐഎസ്എല്‍ ഷീല്‍ഡ് നേടി എഎഫ്‌സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ടീം വിടുകയും ചെയ്തു. ഇതോടെ ലൊബേറയുടെ പകരക്കാരനായി എത്തിയ ഇംഗ്‌ളീഷുകാരനായ പരിശീലകന്‍ ബക്കിംഗാമിന് കീഴിലാണ് ടീം ഇപ്പോള്‍ കളിക്കുന്നത്. രണ്ടാം മത്സരത്തിലും വിജയം നേടിയതോടെ മുംബൈ ആത്മവിശ്വാസത്തിലായി.
Read more
ഐഎസ്എല്ലില്‍ ഈ സീസണില്‍ പ്‌ളേഓഫ് കാണാതെ ടീം പുറത്തായിരുന്നു. അതേസമയം ഐഎസ്എല്ലിലെ ഈ സീസണില്‍ പ്‌ളേഓഫ് കാണാതെയാണ് ടീം വരുന്നത്. യുഎഇയില്‍ ക്യാംപ് ചെയ്യുന്ന മുംബൈയ്ക്ക് ആവേശം പകര്‍ന്ന് സൂപ്പര്‍താരം റൗളിന്‍ ബോര്‍ജസ് ടീമിന്റെ ഭാഗമായി. പരുക്കിനെത്തുടര്‍ന്ന് ഐഎസ്എല്‍ സീസണിന്റെ ഭൂരിഭാഗാവും റൗളിന് നഷ്ടമായിരുന്നു. ഇപ്പോള്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് മുംബൈ തയ്യാറെടുക്കുമ്പോള്‍ പരിചയസമ്പന്നനായ റൗളിന്റെ തിരിച്ചുവരവ് പരിശീലകന്‍ ഡെസ് ബക്കിങ്ങാമിന് ആശ്വാസം പകരും.