എഫ്‌സി ബാഴ്‌സലോണയുടെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഇപ്പോൾ അത്ര സന്തോഷത്തിൽ അല്ല . റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് സീസണിൽ ഇതുവരെ മികച്ച ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. പതിവ് താളത്തിൽ എത്താൻ താരത്തിന് സാധിച്ചിട്ടില്ല. ഇത് സീസണിന്റെ ആരംഭം മാത്രമാണെങ്കിലും, പല ആരാധകരും ഈ കാര്യത്തിൽ നിരാശരാണ്. എന്നാൽ ലെവൻഡോവ്‌സ്‌കി തന്റെ പ്രകടനത്തിൽ അല്ല നിരാശനായിരിക്കുന്നത്. മാനേജർ സാവിയുടെ തന്ത്രങ്ങളിൽ താരം സന്തുഷ്ടൻ അല്ല. മത്സരം ആരംഭിക്കുമ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ കഴിവുള്ള താരങ്ങളുമായി ചേർന്ന് തുടങ്ങാത്തതുമായി ബന്ധപ്പെട്ടാണ് സൂപ്പർ താരം ആരോപണം ഉന്നയിച്ചത്,
ഈ സീസണിൽ ഇതുവരെയുള്ള തന്റെ മൂന്ന് മത്സരങ്ങളിൽ, ലെവൻഡോവ്സ്കി ഒരു ഗോൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മികച്ച കളിക്കാരെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപെടുത്താത്ത രീതിയെ താരം വിമർശിച്ചു.
ലെവൻഡോവ്‌സ്‌കി പറയുന്നു, “ഞങ്ങൾ ബാഴ്‌സയാണ്, ഞങ്ങൾ വിജയിക്കുമെന്ന് മാത്രമല്ല, മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈയിടെയായി അത് വേണ്ടപോലെയല്ല, അതിനാൽ മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പോരാടുകയാണ്.”
അദ്ദേഹം തുടർന്നു, “മികച്ച താരങ്ങൾ സബ് ആയി വരുമ്പോഴാണ് കളി ഉയരുന്നത്. അല്ലാത്ത സമയം പലപ്പോഴും എനിക്ക് പന്ത് കിട്ടുന്നല്ല എന്നതാണ് യാഥാർഥ്യം.”
റോബർട്ട് പറഞ്ഞു, “എന്റെ അനുഭവം ഉപയോഗിച്ച്, ടീമിമായി എല്ലാം നല്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ, ഞാൻ രണ്ട് സെൻട്രൽ ഡിഫൻഡർമാർക്കിടയിൽ ആണെങ്കിൽ, അത് പ്രതിരോധക്കാർക്ക് എളുപ്പമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പല കളികളിലും എനിക്ക് ഗോളടിക്കാൻ അധികം അവസരങ്ങൾ ഉണ്ടാകാറില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല, എനിക്ക് കൂടുതൽ പന്തുകൾ ലഭിച്ചില്ല, അതിനാൽ ചിലപ്പോൾ എനിക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടി വരുന്നു.”
സഹായത്തിന്റെ അഭാവം നിമിത്തം ചിലപ്പോഴൊക്കെ തനിക്ക് അവസരങ്ങൾ സൃഷ്ടിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് ലെവൻഡോവ്സ്കി തുടർന്നു. കഴിഞ്ഞ ശനിയാഴ്ച വിയ്യാറയലിനെതിരായ 4-3 വിജയത്തിൽ ഈ വർഷത്തെ തന്റെ ആദ്യ ഗോൾ നേടിയ ശേഷം, തന്റെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുമെന്ന് ലെവൻഡോവ്സ്കി പ്രതീക്ഷിക്കുന്നു.