ISL

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി യുവതാരം ക്ലബ് വിടുന്നു, അവസരങ്ങൾ കിട്ടാത്തത് കാരണം

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കീഴ്താടിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ഏറ്റവും മികച്ച സീസണിൽ കൂടെ ഉണ്ടായിരുന്ന പല താരങ്ങളെയും അടുത്ത സീസണിലും നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം. എങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പറയുന്നത്.

ഒരുപാട് ആരാധകരുള്ള യുവ സൂപ്പർ താരം വിൻസി ബരറ്റോ ടീം വിടുന്നു. അയൽക്കാരായ ചെന്നൈയിൻ എഫ്‌സിയാണ് ബരറ്റോയെ സ്വന്തമാക്കുന്നതെന്ന് കായിക മാധ്യമമായ ഖേൽ നൗ റിപ്പോർട്ടു ചെയ്തു. റിലയൻസ് ഡെവലപ്മന്റ് ലീഗിലും താരം കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ തരാം ഹൈദരബാദിന് എതിരെ നേടിയ മിന്നുന്ന ഗോൾ ആ ക്ലാസ് കാണിക്കുന്നതായിരുന്നു. എന്തിരുന്നാലും പരിശീലകൻ ഇവാൻ കൂടുതൽ മത്സരങ്ങളിലും പകർക്കാരനായിട്ടാണ് താരത്തെ ഇറക്കിയിരിക്കുന്നത്.

അവസരങ്ങളുടെ കുറവ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വിടാൻ താരത്തെ പ്രേരിപ്പിച്ചത്.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ