അപ്പോൾ റയൽ രണ്ടും കൽപ്പിച്ചാണ്, മൂന്ന് സൂപ്പർ താരങ്ങൾ ടീമിന് പുറത്തേക്ക്; ആരാധകർക്ക് ഞെട്ടൽ

അടുത്ത വർഷത്തെ ട്രാൻസ്ഫർ വിപണി ആരംഭിക്കുമ്പോൾ അതായത് ജനുവരിയിൽ ഔറേലിയൻ ചൗമേനി, ഫെർലാൻഡ് മെൻഡിയും ഡേവിഡ് അലബയും തുടങ്ങിയ താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് റയൽ മാഡ്രിഡ്. ടീമിന് വളരെ മോശം സീസൺ ആയ സാഹചര്യത്തിൽ മാറ്റങ്ങൾ നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്. ബാഴ്‌സലോണയ്ക്കും എസി മിലാനുമെതിരായ രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളുടെ വലിയ വിമർശനമാണ് ടീം നേരിടുന്നത്.

നിലവിലെ ചാമ്പ്യന്മാർ 11 മത്സരങ്ങൾക്ക് ശേഷം ലാലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ഒരു ഗെയിം കൂടുതൽ കളിച്ച ബാഴ്സയെക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണ്. ഈ സീസണിൽ മികവ് കാണിക്കാൻ ടീം ശരിക്കും പരാജയപെട്ടു.

റിപ്പോർട്ട് അനുസരിച്ച്, ടീം കൂടുതൽ ശക്തമാക്കാൻ ചില അനിവാര്യമായ ഒഴിവാക്കലുകൾ നടത്താൻ ടീം ആഗ്രഹിക്കുന്നു. മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടുന്ന താരങ്ങളെ ഒഴിവാക്കാൻ റയൽ തീരുമാനിച്ചു. ഈ സീസണിൽ സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ അവസരം കിട്ടിയിട്ടും ഔറേലിയൻ ചൗമേനി നിരാശപ്പെടുത്തി. ഫ്രഞ്ചുകാരൻ ഈ സീസണിൽ 15 തവണ മത്സരങ്ങളിൽ കളിച്ചെങ്കിലും അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ മികച്ചതായിരുന്നില്ല. പ്രീമിയർ ലീഗിൽ നിന്നുള്ള താൽപ്പര്യങ്ങൾക്കിടയിൽ അനുയോജ്യമായ ഓഫർ ലഭിച്ചാൽ റയൽ മാഡ്രിഡ് താരത്തെ വിട്ടയക്കാൻ തയ്യാറാണ്.

അതേസമയം, സാൻ്റിയാഗോ ബെർണബ്യൂവിലെ ഫെർലാൻഡ് മെൻഡിയുടെ ദിനങ്ങളും എണ്ണപ്പെട്ടേക്കാം. ഫ്രഞ്ച് ഡിഫൻഡർ ബാക്ക്‌ലൈനിലെ ദുർബലമായ കണ്ണികളിൽ ഒരാളാണ്. ബയേൺ മ്യൂണിക്കിൻ്റെ അൽഫോൺസോ ഡേവിസിനെ തൻ്റെ പകരക്കാരനായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ മെൻഡിയും റയൽ വിടും.

ഡേവിഡ് അലബയുടെ നിരന്തരമായ പരിക്കുകളാണ് താരത്തെ ഒഴിവാക്കാൻ കാരണം. എന്തായാലും റയലിന് ഉടനടി മാറ്റങ്ങൾ അനിവാര്യമാണ് എന്ന് ഉറപ്പാണ്.

Latest Stories

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം