ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
ഈ പ്രായത്തിലും റൊണാൾഡോയുടെ ഫിസിക്കും, മത്സരത്തോടുള്ള പാഷനും അപരമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അൽ ഹിലാൽ പരിശീലകനായ ജോർജ് ജീസസ്. യുവ താരങ്ങൾക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും ജോർജ് കൂട്ടി ചേർത്തു.
ജോർജ് ജീസസ് പറയുന്നത് ഇങ്ങനെ:
” 40 ആം വയസിലും റൊണാൾഡോയുടെ പ്രകടനം ഒരു മാതൃകയാണ്. റൊണാൾഡോ ഇപ്പോഴും ഒരു യുവ താരമാണ്. മത്സരത്തിൽ ടീമിന് വേണ്ടി 100 ശതമാനവും അദ്ദേഹം നൽകുന്നു. എനിക്ക് അറിയില്ല എത്ര നാൾ അദ്ദേഹം കളിക്കളത്തിൽ തുടരും എന്ന്. റൊണാൾഡോയ്ക്ക് അവന്റെ കാര്യം നോക്കാൻ അറിയാം, വേറെ പരസഹായത്തിന്റെ ആവശ്യമില്ല”
ജോർജ് ജീസസ് തുടർന്നു:
” ആ ഒരു കാര്യം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും 40 ആം വയസിലും യുവ താരങ്ങളെ വെല്ലുന്ന പ്രകടനം കാഴ്‌ച വെക്കുന്നത്. ഞാൻ പരിശീലിപ്പിക്കുന്ന താരങ്ങളോട് അദ്ദേഹത്തെ മാതൃകയാക്കാൻ പറയാറുണ്ട്. ലോകത്തിലെ എല്ലാ താരങ്ങളും റൊണാൾഡോയെ മാതൃകയാക്കണം” ജോർജ് ജീസസ് പറഞ്ഞു.