റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഈ പ്രായത്തിലും റൊണാൾഡോയുടെ ഫിസിക്കും, മത്സരത്തോടുള്ള പാഷനും അപരമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അൽ ഹിലാൽ പരിശീലകനായ ജോർജ് ജീസസ്. യുവ താരങ്ങൾക്ക് അദ്ദേഹം ഒരു മാതൃകയാണെന്നും ജോർജ് കൂട്ടി ചേർത്തു.

ജോർജ് ജീസസ് പറയുന്നത് ഇങ്ങനെ:

” 40 ആം വയസിലും റൊണാൾഡോയുടെ പ്രകടനം ഒരു മാതൃകയാണ്. റൊണാൾഡോ ഇപ്പോഴും ഒരു യുവ താരമാണ്. മത്സരത്തിൽ ടീമിന് വേണ്ടി 100 ശതമാനവും അദ്ദേഹം നൽകുന്നു. എനിക്ക് അറിയില്ല എത്ര നാൾ അദ്ദേഹം കളിക്കളത്തിൽ തുടരും എന്ന്. റൊണാൾഡോയ്ക്ക് അവന്റെ കാര്യം നോക്കാൻ അറിയാം, വേറെ പരസഹായത്തിന്റെ ആവശ്യമില്ല”

ജോർജ് ജീസസ് തുടർന്നു:

” ആ ഒരു കാര്യം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും 40 ആം വയസിലും യുവ താരങ്ങളെ വെല്ലുന്ന പ്രകടനം കാഴ്‌ച വെക്കുന്നത്. ഞാൻ പരിശീലിപ്പിക്കുന്ന താരങ്ങളോട് അദ്ദേഹത്തെ മാതൃകയാക്കാൻ പറയാറുണ്ട്. ലോകത്തിലെ എല്ലാ താരങ്ങളും റൊണാൾഡോയെ മാതൃകയാക്കണം” ജോർജ് ജീസസ് പറഞ്ഞു.

Latest Stories

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍