ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.
മെസി റൊണാൾഡോ എന്നിവർക്ക് ശേഷം ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള താരമാണ് ബ്രസീൽ ഇതിഹാസമായ നെയ്മർ ജൂനിയർ. നിലവിൽ അദ്ദേഹം പരിക്കിന്റെ പിടിയിലാണ്. ഈ വർഷത്തെ ട്രാൻഫസർ വിൻഡോയിൽ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ സാധ്യത ഉണ്ട് എന്ന് റിപ്പോട്ടുകൾ വന്നിരുന്നു. വരും ദിവസങ്ങളിൽ നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഔദ്യോഗീക വിവരങ്ങൾ പുറത്ത് വരും. മെസിയും നെയ്മറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീനൻ താരമായ ലിയാൻഡ്രോ പരേഡസ്.
ലിയാൻഡ്രോ പരേഡസ് പറയുന്നത് ഇങ്ങനെ:
” നെയ്മർ മികച്ച കളിക്കാരൻ തന്നെയാണ്. എന്റെ അഭിപ്രായത്തിൽ നെയ്മർ മെസിയെക്കാൾ ഒരു പടി മാത്രമാണ് താഴെ. നെയ്മർ എതിരാളികളെ പറ്റിച്ച് കളിക്കുന്നത് കാണാം. എന്നാൽ നെയ്മർ ഗൗരവമായി കളിച്ചാൽ പിന്നെ തടയാൻ ആരെകൊണ്ടും സാധിക്കില്ല” ലിയാൻഡ്രോ പരേഡസ് പറഞ്ഞു.