ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ വില്ലാറയലിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരിക്കുകയാണ് ലിവർപൂൾ. ആദ്യം പാദം എളുപ്പത്തിൽ ജയിച്ച ആത്മവിശ്വാസവുമായി രണ്ടാം പാദത്തിൽ ഇറങ്ങിയ ലിവർപൂളിനെ വില്ലാറയൽ ശെരിക്കും വെറപ്പിച്ചിച്ചു. രണ്ട് ഗോളിന് പുറകിൽ നിന്ന് ശേഷമാണ് മൂന്നെണ്ണം തിരിച്ചടിച്ച് ലിവർപൂൾ ജയം ഉറപ്പിച്ചത്. ണ്ടാം പകുതിയിൽ ഫാബിഞ്ഞോ, ലൂയിസ് ഡയസ്, സാഡിയോ മാനെ എന്നിവരുടെ ഗോളുകൾ ഒടുവിൽ ജുർഗൻ ക്ലോപ്പിന്റെ ടീമിന് 5-2 ന് വിജയം നേടിക്കൊടുത്തു.
സ്പെയിനിൽ ലിവർപൂളിന്റെ വിജയത്തെത്തുടർന്ന് ഫൈനലിൽ ആരെയാണ് നേരിടേണ്ടതെന്ന് മുഹമ്മദ് സലായോട് ചോദിച്ചപ്പോൾ “എനിക്ക് ഫൈനലിൽ മാഡ്രിഡ് വേണം. അവർ ഇതിനകം ഒരു ഫൈനലിൽ ഞങ്ങളെ തോൽപിച്ചു അതിനാൽ റയൽ വരണം എന്നാണ് ആഗ്രഹിക്കുന്നത് ” എന്നാണ് ഈജിപ്ഷ്യൻ താരം മറുപടി പറഞ്ഞത്.30 കാരനായ വിംഗർ 2018-ൽക്കേവിള ഇരുടീമുകളും തമ്മിലുള്ള ഫൈനലിനെ പരാമർശിക്കുകയായിരുന്നു, ഗാലക്റ്റിക്കോസ് 3-1 ന് വിജയിച്ച് അവരുടെ 13-ാമത് യൂറോപ്യൻ കിരീടം സ്വന്തമാക്കി.
അന്ന് ഫൈനലിൽ സലായെ റയൽ പ്രതിരോധ താരം റാമോസ് ചെയ്ത ഫൗൾ വലിയ വിവാദമായിരുന്നു. താരത്തിന് ലോകകപ്പ് മത്സരങ്ങൾ വരെ നഷ്ടപ്പെടും എന്നൊരു അവസ്ഥ വന്നിരുന്നു. അന്ന് കീപ്പർ ലോറിസ് കാരിയസിന്റെ ഞെട്ടിക്കുന്ന രണ്ട് പിഴവുകളിൽ നിന്നാണ് റയൽ മുന്നിലെത്തിയതും ജയിച്ചതും. അന്നത്തെ റയൽ ടീമിൽ ഉണ്ടായിരുന്ന പലരും ഇന്ന് കൂടുമാറിയെങ്കിലും മധുരപ്രതികാരം തന്നെയാണ് ലിവർപൂളിന്റെ സ്വപ്നം.
Read more
എന്നാൽ ഇന്ന് നടക്കുന്ന സെമിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ റയലിന് ഫൈനലിൽ ഏതാണ് സാധിക്കൂ.