അവന്മാരെ റയലിൽ നിന്ന് പുറത്താക്കണം, സൂപ്പർ താരങ്ങൾക്ക് എതിരെ റയൽ ആരാധകർ; വലിയ വിമര്ശനങ്ങൾക്കിടയിൽ കനത്ത തീരുമാനങ്ങൾക്ക് സാദ്ധ്യത

ഞായറാഴ്ച റയൽ സോസിഡാഡിനെതിരായ മോശം പ്രകടനത്തെ തുടർന്ന് റയൽ മാഡ്രിഡ് ആരാധകർ വിനീഷ്യസ് ജൂനിയറിനോടും കരിം ബെൻസെമയോടും അതൃപ്തി പ്രകടിപ്പിച്ചു. സ്വന്തം തട്ടകത്തിൽ റയൽ സോസിഡാഡിനോട് 0-0ന് നിരാശാജനകമായ സമനില വഴങ്ങിയതോടെ സ്പാനിഷ് ടീം രണ്ട് പോയിന്റുകൾ കൈവിട്ടു. ഇതോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സ ബഹുദൂരം മുന്നിലെത്തി.

ഇരുത്തരങ്ങളും കിട്ടിയ അവസരം നല്ല രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ റയലിന് മത്സരം എളുപ്പത്തിൽ തന്നെ സ്വന്തമാക്കാമായിരുന്നു. ആ നിലയ്ക്ക് വിനീഷ്യസ് ജൂനിയർ-ബെൻസീമ ജോഡികൾ ഉണർന്ന് കളിക്കാത്തത് കണ്ടാണ് ആരാധകർ നിരാശരായത്.

Read more

സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിന് വിജയം ഉറപ്പുനൽകുന്ന വ്യക്തമായ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് രണ്ട് കളിക്കാരും കുറ്റക്കാരായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന ആവശ്യവുമായി റയൽ ആരാധകർ സോഷ്യൽ മീഡിയയിൽ നിറയുക ആയിരുന്നു.