അർജന്റീനൻ താരം ലിയോണൽ മെസി തനിക്കു 2021 ഇൽ ഉണ്ടായ മോശമായ അനുഭവം പങ്കുവെച്ചു രംഗത്ത് വന്നിരിക്കുകയാണ്. പി എസ് ജി ക്ലബ്ബുമായി ചേർന്ന് താരം പാരിസിൽ താമസിക്കുമ്പോൾ അയൽക്കാർ അദ്ദേഹത്തിന്റെ കുട്ടികളോട് വെളിയിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങരുത് എന്നും ശല്യം ഉണ്ടാക്കരുതെന്നും നിരന്തരം പറഞ്ഞിരുന്നു. 2021 ൽ മുൻ ക്ലബ് ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം തിരിയുന്ന സമയത്താണ് മെസിയെ ക്ലബിന് കൈവിടേണ്ടി വന്നതും താരം പിഎസ്ജിയിൽ എത്തിയതും.
മെസി പിഎസ്ജിയിൽ കാഴ്ചവെച്ചത് ഭേദപ്പെട്ട പ്രകടനം ആണെന് പറയാമെങ്കിലും അവിടെ നിർണായക മത്സരങ്ങളിൽ പലതിലും സംഭാവന നല്കാൻ താരത്തിന് ആയില്ല. മെസി ഉൾപ്പടെ ഉള്ള താരങ്ങൾ ഉള്ള ടീം പ്രതീക്ഷിച്ചത് ചാമ്പ്യൻസ് ലീഗിലെ നേട്ടങ്ങൾ ആണെങ്കിൽ അത് കിട്ടാതെ വന്നതോടെ ക്ലബും ആരാധകരും അസ്വസ്ഥരായി. അങ്ങനെ പല കളികളും മെസിക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.
അടുത്തിടെ നടന്ന ഇന്റർവ്യൂവിലാണ് താരം താൻ പാരിസിലെ മോശം സമയം കയറണം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞത് “പാരിസിൽ താമസിക്കുമ്പോൾ 9 മണി 10 മണി ഒകെ ആകുമ്പോൾ അയൽക്കാർ വന്നു ഡോറിൽ കൊട്ടും എന്നിട്ടു പറഞ്ഞു കുട്ടികൾ അവിടെ ഫുട്ബോൾ കളിക്കാൻ പാടില്ല എന്ന്. അയൽക്കാർ വളരെ ബുധിമുട്ടിച്ചു. പിച്ചിൽ കളിക്കുമ്പോൾ പോലും എന്നെ ആ ചിന്തകൾ എന്നെ അലട്ടിയിരുന്നു. പാരിസിൽ എനിക്ക് അത്ര നല്ല കാലം അല്ലായിരുന്നു”
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:
“എനിക്ക് അവരോട് വ്യക്തിപരമായി ആയിട്ടു എതിർപ്പുകൾ ഒന്നും തന്നെ ഇല്ല, ആ ക്ലബ്ബിൽ ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ പോയില്ല. ആ ഒരു മാറ്റത്തിൽ ഞാൻ ഒത്തിരി കഷ്ടപെട്ടിരുന്നു. ആ ക്ലബ്ബിൽ വെച്ച് എനിക്കുണ്ടായ ഏക സന്തോഷം ഞാൻ ആ സമയത്ത് ലോക ചാമ്പ്യൻ ആയത് മാത്രമാണ്.”
Read more
അതേസമയം ഇത്തവണത്തെ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഠിന പരിശീലനം നടത്തുന്ന അര്ജന്റീന ടീമിന്റെ ഭാഗമാണ് ഇപ്പോൾ മെസി.