'ഈ എനര്‍ജി അവസാനം വരെ ഉണ്ടാകണം, അല്ലെങ്കില്‍ കാര്യം നടക്കില്ല'; ബ്ലാസ്റ്റേഴ്‌സ് വിജയത്തില്‍ ഐ.എം വിജയന്‍

ഐഎസ്എല്‍ ഒന്‍പതാം സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ നേടിയ തകര്‍പ്പന്‍ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുമെന്ന് ഇന്ത്യന്‍ ടീം മുന്‍ താരം ഐ.എം.വിജയന്‍. ആദ്യ പാതത്തിലെ പതിഞ്ഞകളിയുടെ ക്ഷീണം മാറ്റുന്നതായിരുന്നു രണ്ടാം പകുതി. ഇതൊരു ചെറിയ വിജയമല്ല. മൂന്ന് ഗോള്‍ നേടിയുള്ള ഈ മത്സര വിജയം ഏറെ ആവേശവും പ്രതീക്ഷയും നല്‍കുന്നതാണ്. ഈ എനര്‍ജി അവസാനം വരെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മത്സരശേഷം വിജയന്‍ പറഞ്ഞു.

സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകരെ സാക്ഷിയാക്കി തീപാറുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം. നിലവിലെ ആ സ്ഥിരത തുടര്‍ന്ന് പോകാനാണ് ശ്രമമെന്ന് മത്സര ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.

ഈ സീസണില്‍ ഞങ്ങള്‍ക്ക് ചില മികച്ച പുതിയ താരങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ ടീമില്‍ ഇല്ലാതിരുന്നൊരു സാഹചര്യമാണത്. ഈ താരങ്ങളെ പല വശങ്ങളിലും സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും.

ഇവാന്‍ കലിയുഴ്‌നിയെപ്പോലുള്ള താരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മികച്ച കളിക്കാരനാണ്. അദ്ദേഹം പലതരം ഉള്ള കഴിവുകളുള്ള താരമാണ്. അദ്ദേഹത്തെപ്പോലൊരു താരം ടീമിന്റെ ഭാഗമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ഈ മത്സരങ്ങള്‍ ആദ്യത്തെ പത്തു പതിനഞ്ചു മിനിറ്റുകള്‍ മാത്രമല്ല. ആദ്യ പകുതിക്കുള്ളില്‍ വിധി പറയാവുന്നവയല്ലത്. ആദ്യ പകുതിക്കു ശേഷവും ഓര്‍ഗനൈസ്ഡ് ആയി കളിയില്‍ പരമാവധി ശ്രമിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

ആരാധകരുടെ ദീര്‍ഘ നാളത്തെ അഭാവത്തിനു ശേഷം അവര്‍ക്കുമുന്നിലേക്ക് ഇത്തരമൊരു അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ശൈലിയോ കഴിവോ മാത്രമല്ല ശ്രദ്ധിക്കേണടത്, മാനസീകമായ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കിപ്പോഴുള്ള സ്ഥിരത തുടര്‍ന്നുകൊണ്ടുപോകണം. അതിനായി ഞാന്‍ പരമാവധി ശ്രമിക്കുമെന്നും വുകമാനോവിച്ച് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം