കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ ഫുട്ബോൾ ഓർമകളാണ്. ഫൈനലിൽ കാലിടറിയെങ്കിലും സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മികച്ച സീസനാണ് കളിച്ച് കഴിഞ്ഞിരിക്കുന്നത്. അതുപോലെ സ്വൻതം നാട്ടിൽ നടന്ന സന്തോഷ് ട്രോഫി കിരീടം കേരളം ചൂടി കഴിഞ്ഞിരിക്കുന്നു.
ഇപ്പോഴിതാ ഐ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ കേരളത്തിന്റെ ടീം ഗോകുലം കേരളത്തിന് ഇനി ഒരു പോയിന്‍റിന്‍റെ ദൂരം മാത്രം ഇഇന്നലെ നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഗോളിന്‍റെ ഏകപക്ഷീയമായ വിജയത്തോടെയാണ് ഗോകുലം കിരീടനേട്ടത്തിന് തൊട്ടരികെയെത്തിനില്‍ക്കുന്നത്. 27 ആം മിനുട്ടില്‍ ജോര്‍ദെയ്ന്‍ ഫ്ലെച്ചര്‍ നേടിയ ഗോളിലൂടെയാണ് ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കിയത്.
ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍. സീസണിൽ ഇതുവരെ 12 മത്സരങ്ങളും 4 സമനിലകളുമാണ് കേരളത്തിന്റെ സമ്പാദ്യം . പഴയ കണക്കുകളും കൂടി നോക്കിയാൽ 21 മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ല.
ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ ചരിത്രം പരിശോധിച്ചാൽ തന്നെ ഇത്ര മാത്രം ആധിപത്യം കാണിക്കുന്ന മറ്റൊരു ടീം ഉണ്ടോ എന്ന് സംശയമാണ്. എന്തായാലും മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ടീമിന്റെ പ്രവേശനം അടുത്ത വര്ഷമുണ്ടാകുമെന്ന് കരുതപ്പെടുന്നു.
എന്തായാലും സന്തോഷത്തിന്റെ ഫുട്ബോൾ കാലത്ത് വിജയത്തോടെ തന്നെ കിരീടം നിലനിർത്തുന്ന കേരളത്തിന്റെ ചിത്രമാണ് ആരാധകർ സ്വപ്നം കാണുന്നത്.