മെസി 2026 ലോക കപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രം, ആരാധകർ ദയവ് ചെയ്ത് അത് മനസ്സിലാക്കണം; അഭ്യർത്ഥനയുമായി മാർട്ടിനെസ്

2026 ലോകകപ്പിൽ ലയണൽ മെസി കളിക്കാനുള്ള സാധ്യതയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ് പറഞ്ഞു. 2022 ലെ ഖത്തറിലെ ലോകകപ്പ് വിജയത്തിനിടെ അർജന്റീന ദേശീയ ടീമിനായി മെസിക്കൊപ്പം കളിച്ച മാർട്ടിനെസ്, ഫുട്ബോൾ താരത്തെ തന്റെ വിജയം ആസ്വദിക്കാൻ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധനിര താരം,  മെസിയെ വെറുതെ വിടാൻ അഭ്യർത്ഥിക്കുകയും അയാളെ സ്വതന്ത്രമായി തീരുമാനം എടുക്കാൻ സമ്മതിക്കണമെന്നും ആരാധകരോട് പറയുകയും ചെയ്തു. “നമുക്ക് മെസ്സിയെ വെറുതെ വിടണം, അവൻ ഈ നിമിഷം ആസ്വദിക്കട്ടെ, കാരണം അത് നേടാൻ അദ്ദേഹം ഒരുപാട് വർഷങ്ങൾ പരിശ്രമിച്ചു.” മെസി പറഞ്ഞു.

എന്നിരുന്നാലും, മുൻ അയാക്‌സ് പ്രതിരോധനിര താരം മെസിയെ പോലെ ഒരു പ്രതിഭ ടീമിലുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു. 2026 വരെ മെസി കളിക്കുന്നത് തുടരുകയാണെങ്കിൽ മെസിയുടെ സാന്നിധ്യം ടീമിൽ ‘വലിയ’ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

“നമുക്ക് അവനെ നിലനിർത്താൻ കഴിയുമെങ്കിൽ, അത് വളരെ മനോഹരമായ കാര്യമായിരിക്കും.”

Read more

ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് മെസി പറഞ്ഞതുമായി ബന്ധപ്പെട്ടാണ് മാർട്ടിനെസ് തന്റെ പ്രതികരണം അറിയിച്ചത്.