ഇതാണ് മക്കളെ രാജകീയ തിരിച്ച് വരവ്; ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ആധിപത്യം

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രാജകീയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബ്രസീൽ. കൊളംബിയക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികൾ വിജയിച്ചത്. മത്സരത്തിലെ 99 ആം മിനിറ്റിൽ വരെ കളി സമനിലയിൽ കലാശിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് അവസാന നിമിഷം ഗോൾ നേടി വിജയത്തിലെത്തിച്ചത് വിനീഷ്യസ് ജൂനിയറായിരുന്നു.

മത്സരം തുടങ്ങി 6 മിനിറ്റ് ആയപ്പോൾ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിലൂടെ പെനാൽറ്റി ലഭിച്ചു. പെനാൽറ്റി അവസരം ​ഗോളാക്കി മാറ്റി റഫിന്യയാണ് കാനറികൾക്കായി വലചലിപ്പിച്ചത്. എന്നാൽ 41-ാം മിനിറ്റിൽ ലൂയിസ് ഡയസ് കൊളംബിയയ്ക്കായി സമനില ​കണ്ടെത്തി.

രണ്ടാം പകുതിയിൽ ഇരു ടീമുകളുടെയും ഡിഫൻസുകൾ മികച്ച പ്രകടനം കാഴ്ച വെച്ചതിലൂടെ ഗോളുകൾ കണ്ടെത്താൻ സാധിച്ചില്ല. മത്സരത്തിന്റെ 99 ആം മിനിറ്റിൽ ബ്രസീലിന്റെ രക്ഷകനായി മാറിയത് വിനീഷ്യസ് ജൂനിയറാണ്. 99-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഷോട്ട് കൊളംബിയൻ പ്രതിരോധം മറികടന്ന് വലയിലെത്തി. ലോകകപ്പ് യോഗ്യത റൗണ്ടിൽ 13 മത്സരങ്ങളിൽ നിന്ന് ആറ് വിജയം നേടി 21 പോയിന്റുള്ള ബ്രസീൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജന്റീനയാണ്.

Read more