ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെസ്റ്റ്‌ ഹാം യുണൈറ്റഡായിരുന്നു അവരെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തിൽ ശക്തമായ മത്സരം കൊടുക്കാനുള്ള ലിവർപൂളിന്റെ സ്വപ്‌നങ്ങൾ പൊലിഞ്ഞെന്ന് തന്നെ പറയാം. മികച്ച രീതിയിൽ കളിച്ചിട്ടും സമനില ആയത് ലിവർപൂൾ ആരാധകർക്കും നിരാശ ആയി. മത്സരത്തിൽ 76 ആം മിനിറ്റിലാണ് സൂപ്പർ താരം മുഹമ്മദ് സലാ പകരക്കാരനായി എത്തിയത്. താരം പരിശീലകൻ ക്ളോപ്പുമായി തർക്കിക്കുന്ന വീഡിയോ ആരാധകർ ചർച്ചയാക്കി. ഇരുവരും കനത്ത ഭാക്ഷയിലാണ് സംസാരിച്ചത്.

എന്താണ് തർക്കത്തിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല. അതിനിർണായക മത്സരത്തിൽ വെറും ഒരു സബ് എന്ന നിലയിൽ മാത്രം താരത്തെ ഇറക്കിയതാണ് പ്രശ്നങ്ങളുടെ കാരണം എന്ന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വിഷയത്തെക്കുറിച്ച് മത്സരശേഷം സലായോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അവിടെ താരം കനത്ത ഭാക്ഷയിലാണ് മറുപടി നൽകിയത്. താൻ ഇപ്പോൾ അതേക്കുറിച്ച് സംസാരിച്ചാൽ ഇവിടെ തീ പടരും എന്നായിരുന്നു സലാ പറഞ്ഞിരുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷം ആയെന്ന് അതോടെ വ്യക്തമായി.

ഈ പ്രശ്നത്തെക്കുറിച്ച് ക്ലോപിനോട് പിന്നീട് മാധ്യമപ്രവർത്തകർ വിശദീകരണം തേടിയിരുന്നു. എന്നാൽ ഡ്രസിങ് റൂമിൽ വെച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. ” ആ സംഭവത്തെക്കുറിച്ച് ഡ്രസിങ് റൂമിൽ വെച്ച് ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ട്.അത് അവിടെ അവസാനിച്ചിട്ടുണ്ട്.എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.സലായും അങ്ങനെ തന്നെയാണ് കരുതുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ക്ളോപ്പ് പറഞ്ഞു.

അതേസമയം ഈ സീസണ് ശേഷം ക്ളോപ്പ് സ്ഥാനം ഒഴിയാൻ നിൽക്കെ അദ്ദേഹത്തിന് ഈ സീസണിൽ നേടാനായത് ഫുട്‍ബോൾ ലീഗ് കപ്പ് മാത്രമാണ്. സീസണിൽ ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ലീഗ് കിരീടം ലിവർപൂളിന് കിട്ടു.