നീ തീർന്നെടാ തീർന്നു, എമിക്ക് എതിരെ പരാതി നൽകി ഫ്രാൻസ്; പരാതി എത്തേണ്ടത് എത്തി

ഡിസംബർ 18 ന് ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് മുതൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ഗോൾഡൻ ഗ്ലോവ് ട്രോഫി നേടിയതിന് ശേഷം മാർട്ടിനെസ് ഒരു പരുക്കൻ ആംഗ്യം കാണിക്കുന്നത് കണ്ടു.

ലോകകപ്പ് ജേതാക്കളായ ടീമിന്റെ വിജയ പരേഡിനിടെ അർജന്റീന ഗോൾകീപ്പർ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു കുഞ്ഞ് കളിപ്പാട്ടം കൈവശം വച്ചിരിക്കുന്നത് കണ്ടു.ആഘോഷത്തിൽ സൂപ്പർ താരത്തെ കളിയാക്കാനാണ് അത്തരത്തിൽ ഒന്ന് കൈയിൽ വെച്ചതെത് വ്യക്തം.

സമീപകാല റിപ്പോർട്ട് അനുസരിച്ച്, അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ വിജയ പരേഡിനിടെ ഗോൾകീപ്പർ എംബാപ്പെയെ കളിയാക്കിയതിനെതിരെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രെറ്റ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ (എഎഫ്എ) ഔപചാരികമായി പരാതി നൽകി.

“എംബാപ്പെ മോശമായിട്ട് ഒന്നും പറഞ്ഞില്ല എന്നിട്ടും എമി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അവനെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്: കത്തിൽ പറയുന്നു.

അതേസമയം, വെള്ളിയാഴ്ച മാർട്ടിനെസിന്റെ പെരുമാറ്റത്തെക്കുറിച്ച് ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്ററ രൂക്ഷമായി പ്രതികരിച്ചു.

“എനിക്ക് ഇത് ദയനീയമായി തോന്നുന്നു,” എഎഫ്‌പി ഉദ്ധരിച്ച് അവർ പറഞ്ഞു. “ഇത് കേവലം അശ്ലീലമാണ്, അനുചിതമാണ്, യഥാർത്ഥത്തിൽ അവസരത്തിനൊത്തതല്ല. ഈ എമിലിയാനോ മാർട്ടിനെസ് എന്താണ് ചെയ്യുന്നതെന്ന് അവന് തന്നെ അറിയില്ല.

അതെ സമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ വിൽക്കാൻ ആസ്റ്റൺ വില്ല മാനേജർ ഉനായ് തീരുമാനിച്ചിരിക്കുക ആണെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.