ടിക്കി ടാക്ക തന്ത്രം.നാടന്‍ ഭാഷയില്‍ എതിര്‍ ടീമിനെ വെള്ളം കുടിപ്പിക്കുന്ന പാസിങ് രീതി. ഫുട്‌ബോളില്‍ ഏറ്റവും ജനപ്രിയമായ ശൈലി ഏതെന്നു ചോദിച്ചാല്‍ ഭൂരിഭാഗം ആളുകള്‍ക്കുമുള്ള ഉത്തരം ടിക്കി ടാക്കയാകും. ആരാധകര്‍ക്കിടയില്‍ ഇത്രയും സ്വീകാര്യമായ ശൈലി വേറെയുണ്ടെന്ന് സംശയമാണ്. യോഹാന്‍ ക്രൈഫ് തൊട്ട് ഗാര്‍ഡിയോള വരെ ഇത് പ്രാവര്‍ത്തികമാകുന്നതില്‍ വിജയിച്ചവരാണ്.
ഫുട്‌ബോള്‍ എന്നാല്‍ ടിക്കി ടാക്കയാണെന്ന് വരെയെത്തി ഇതിന്റെ വിശേഷങ്ങള്‍. ഡിഫന്‍സില്‍ നിന്നും പടുത്തുയര്‍ത്തുന്ന പാസിങ് ഗെയിം മധ്യനിരക്കാരിലൂടെ നിരന്തരം കൈമാറി എതിര്‍ടീമിന്റെ വലയിലെത്തിക്കുന്ന തന്ത്രം സമാകാലീന കാലത്ത് ബാഴ്‌സലോണയ്ക്കായി ഗാര്‍ഡിയോളയാണ് കൂടുതല്‍ ജനകീയമാക്കിയത്.
എതിര്‍ ടീമിന് പന്ത് നല്‍കാതെ ചെറിയ പാസുകളിലൂടെ കളിച്ച് അവസരം മുതലെടുത്ത് ഗോളടിക്കുകയായിരുന്നു ബാഴ്‌സയുടെ തന്ത്രം. ടീമംഗങ്ങള്‍ മികച്ച ധാരണയിലൂടെ കളിക്കുന്ന ഈ ശൈലിയില്‍ വണ്‍ ടച്ച് പാസിങ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 1960 കളില്‍ ഡച്ച് ക്ലബ്ബ് അയാക്‌സില്‍ തുടങ്ങിയ ഈ ശൈലി ബാഴ്‌സലോണയില്‍ ഏകദേശം അവസാനിച്ച മട്ടാണ്. ടിക്കി ടാക്കയിലൂന്നിയുള്ള ശൈലിക്ക് കടുത്ത പ്രതിരോധപ്പൂട്ടും കൗണ്ടര്‍ അറ്റാക്കിങ്ങും പരിശീലകര്‍ മറു മരുന്നാക്കിയതോടെ ഈ രീതിക്ക് ഏകദേശം വിരാമമായെന്നാണ് വിലയിരുത്തലുകള്‍.
എന്നാലും, ഈ ശൈലിയില്‍ കളിച്ചു നേടിയ ഗോളുകള്‍ ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലുമായിരുന്നു ഇതിന്റെ വക്താക്കള്‍. ബാഴ്‌സലോണ ഈ ശൈലിയില്‍ നിന്നും ഏകദേശം മാറിയെങ്കിലും ആഴ്‌സണലില്‍ ഇപ്പോഴും കോച്ച് വെങ്ങര്‍ ഈ ശൈലി പരീക്ഷിക്കാറുണ്ട്. ഈ രണ്ട് ടീമുകള്‍ക്കിടയില്‍ ഏറ്റവും മികച്ച ടിക്കി ടാക്ക ഗോളുകളാണ് ഈ വീഡിയോയിലുള്ളത്. ആഴ്‌സണല്‍ സപ്പോര്‍ട്ടേഴ്സ് ഏഷ്യ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയാണിത്.
Read more
https://www.facebook.com/friendlygooners/videos/1963445360338098/