അർത്ഥമില്ലാതായിപോയ തിരിച്ചുവരവ്, കെയോസിൽ അവസാനിക്കുന്ന ക്രൂസ് കരിയർ

ശാന്തതയുടെ പര്യായമായി താൻ വളർത്തിയടുത്ത കരിയർ അരാജകത്വത്തിൽ അവസാനിക്കുമെന്ന് ടോണി ക്രൂസ് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. ക്ലബ്ബിനും രാജ്യത്തിനുമായി 833 മത്സരങ്ങൾ കളിച്ച ക്രൂസ് തന്റെ അവസാന മത്സരത്തിൽ ഒരുപാട് ഫൗളുകളും നഷ്ട്ടമായ അവസരങ്ങളും നാടകീയമായ ലേറ്റ് ഗോളുകൾ മഞ്ഞ കാർഡുകളും ചുവപ്പ് കാർഡും കണ്ട് പൂർണ അരാജകത്വത്തിൽ കളി അവസാനിപ്പിച്ചു. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ 2024 യൂറോ നേടുകയെന്ന ജർമ്മനിയുടെ സ്വപ്നത്തിനാണ് വെള്ളിയാഴ്ച സ്റ്റട്ട്ഗാർട്ടിൽ കയ്പേറിയ അന്ത്യം സംഭവിച്ചത്. മൈക്കൽ മെറിനോയുടെ 119-ാം മിനിറ്റിലെ ഹെഡർ സ്‌പെയിനിന് 2-1 ക്വാർട്ടർ ഫൈനൽ വിജയം ഉറപ്പിച്ചു .

ചൊവ്വാഴ്ച മ്യൂണിക്കിൽ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ ടീം സെമി ഫൈനൽ കളിക്കാൻ തയ്യാറെടുക്കും. പക്ഷേ ജർമ്മനിക്കും തൻ്റെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ക്രൂസിനും ഇത് വഴിത്തിരിവാണ്. ഒരു യൂറോപ്യൻ ചാമ്പ്യനായി സൈൻ ഓഫ് ചെയ്തുകൊണ്ട് അദ്ദേഹം തൻ്റെ ക്ലബ്ബ് ദിനങ്ങൾ റയലിനൊപ്പം ആവസനിപ്പിച്ചത് പോലെ യൂറോ കപ്പ് 2024 നേടി തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.

ഫുട്ബോളിൻ്റെ ഏറ്റവും പ്രിയപ്പെട്ട മിഡ്ഫീൽഡർമാരിൽ ഒരാളെന്ന നിലയിൽ ജർമ്മനിക്ക് ഈ നഷ്ടം വളരെ പ്രാധാന്യമർഹിക്കുന്നു, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അവസാനിച്ചതിന് ശേഷം താൻ കളിക്കില്ലെന്ന് മുമ്പ് പറഞ്ഞിരുന്നതിനാൽ ടോണി ക്രൂസ് ഇപ്പോൾ തന്റെ അന്താരഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാനൊരുങ്ങുകയാണ്. തോൽവിയെത്തുടർന്ന്, യൂറോ നേടാനുള്ള തൻ്റെ സ്വപ്നം ‘തകരുകയായിരുന്നു’ എന്ന് ക്രൂസ് വെളിപ്പെടുത്തി. “സത്യം പറഞ്ഞാൽ, ടൂർണമെൻ്റ് അവസാനിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രധാന വികാരം, കാരണം ഞങ്ങൾ എല്ലാവരും ഒരുമിച്ച് നേടിയെടുക്കാൻ ആഗ്രഹിച്ച ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കണ്ട ആ സ്വപ്നം ഇപ്പോൾ തകർന്നിരിക്കുന്നു,” ക്രൂസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് 34 കാരനായ ക്രൂസ്. കൂടാതെ പലർക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന ഒരു ട്രോഫി കാബിനറ്റിൻ്റെ ഉടമയാണ്. എന്നിരുന്നാലും, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അദ്ദേഹത്തിൻ്റെ തൊപ്പിയിലെ അവസാന തൂവലായിരിക്കും, കാരണം അത് തൻ്റെ കരിയറിൽ വിജയിക്കാത്ത ഒരേയൊരു മത്സരമായി തുടരും. ജൂലിയൻ നാഗെൽസ്‌മാൻ്റെ നേതൃത്വത്തിൽ പുനരുജ്ജീവിപ്പിച്ച ജർമ്മൻ സ്ക്വാഡ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഗണ്യമായി മെച്ചപ്പെട്ടുവെന്ന നിലയിൽ ജർമ്മൻ ആരാധകർ അവരുടെ ടീമിൻ്റെ പ്രകടനത്തിൽ അഭിമാനിക്കും. എട്ട് വർഷത്തിന് ശേഷം ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് ടീം മുന്നേറിയതിൽ ആതിഥേയരായ ആരാധകർക്ക് വേദനകലർന്ന സന്തോഷമുണ്ട്.

നമുക്കെല്ലാവർക്കും അഭിമാനിക്കാം, കാരണം ഞങ്ങൾ മെച്ചപ്പെട്ടു. ഒരു ഫുട്ബോൾ രാഷ്ട്രമെന്ന നിലയിൽ ജർമ്മനിയെ വീണ്ടും പ്രതീക്ഷയുണ്ടാക്കാൻ സഹായിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഭാവിയിൽ ടീം വിജയിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്, എന്നാൽ ഈ മത്സരത്തിൽ തുടരാൻ ആഗ്രഹിച്ചതിനാൽ ഇന്ന് ഞങ്ങൾക്ക് സങ്കടമുണ്ട്. കുറച്ച് കൂടി,” ജർമ്മൻ മിഡ്‌ഫീൽഡർ കൂട്ടിച്ചേർത്തു. “ഇത് ഏറ്റവും ക്രൂരമായ മത്സരമാണെന്ന് ഞാൻ പറയില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ എല്ലാം നൽകിയ മത്സരമായിരുന്നു. ഞങ്ങൾക്ക് തോൽക്കാൻ താല്പര്യമില്ലായിരുന്നു. ഞങ്ങൾ വിജയത്തോട് വളരെ അടുത്തായിരുന്നു. പക്ഷെ ഇപ്പോൾ മത്സരഫലം ഞങ്ങൾ ഉൾക്കൊള്ളുന്നു. ഞങ്ങൾ ഒരു നല്ല ടൂർണമെൻ്റ് കളിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കും. റയൽ മാഡ്രിഡ് വെറ്ററൻ ഉപസംഹരിച്ചു.

ഈ തലമുറ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായ ടോണി ക്രൂസ് തന്റെ അവസാന മത്സരവും കളിച്ചു ഫുട്ബോളിനോട് വിട പറയുന്നു. തലമുറകൾ മാറി മാറി വന്നാലും ഏതൊരു ക്ലബ്ബിന്റെയും ചുവരറ്റത്ത് ടോണി ക്രൂസിന്റെ ഒരു ചിത്രം കാണുമെന്ന ഉറപ്പോടെ.

Latest Stories

'സത്യമേവ ജയതേ..' എന്ന് കെ സുരേന്ദ്രൻ; ഏതറ്റം വരേയും പോകും, അപ്പീൽ നൽകുമെന്ന് സിപിഎം

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഡെന്മാര്‍ക്കിനെ ഓര്‍മിപ്പിക്കുന്ന പിആര്‍ വിവാദം

IPL 2024: ആർസിബിയുടെ തന്ത്രം അതാണ്, ആകെ നിലനിർത്തുന്നത് നാല് താരങ്ങളെ; അവന്മാർ എല്ലാം ടീം വിടും

'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ 'ടെസ്റ്റ്' വരുന്നു

കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

'ഇത് അയാളുടെ കാലമല്ലേ'; സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ലാമിന് യമാൽ

അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് ആവശ്യം; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍

ആ ഇന്ത്യൻ താരം എന്റെ സഹോദരനെ പോലെ, വഴക്കും ഉടക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ സൃഷ്ടി: കമ്രാൻ അക്മൽ