ബാഴ്‌സലോണ വീണ്ടും ബയേണിനെ നേരിടും, മാഡ്രിഡിന് എതിരാളി ലിവർപൂൾ; പുതിയ രൂപത്തിൽ അവതരിക്കാൻ ഒരുങ്ങി യുവേഫ ചാമ്പ്യൻസ് ലീഗ്

ആവേശകരമായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിലേക്കുള്ള നറുക്കെടുപ്പ് നടന്നു. ആരാധകർക്ക് പ്രതീക്ഷയും ചങ്കിടിപ്പും നൽകുന്ന ഒരുപാട് മത്സരങ്ങൾ പുതിയ സീസണിൽ ഉൾപ്പെട്ടിട്ടുണ്ട്. വളരെ ആകർഷകമായ ചില മത്സരങ്ങൾ ഇത്തവണ കളിക്കാനുണ്ട്, പ്രത്യേകിച്ചും മുൻനിര ഇംഗ്ലീഷ് ക്ലബ്ബുകൾക്ക്.

മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജിയുമായുള്ള പോരാട്ടത്തെയും ഒപ്പം യുവൻ്റസിലേക്കുള്ള ഒരു യാത്രയും അഭിമുഖീകരിക്കുന്നു. ബയർ ലെവർകുസെൻ ആൻഫീൽഡിലേക്ക് പോകുമ്പോൾ ലിവർപൂൾ മുൻ മിഡ്‌ഫീൽഡറും ആരാധകരുടെ പ്രിയങ്കരനുമായ സാബി അലോൻസോയെ നേരിടും. സിറ്റിക്കൊപ്പം, ആഴ്സണലും പിഎസ്‌ജിയോട് കളിക്കും അത് കൂടാതെ ഇൻ്റർ, ഷാക്തർ ഡൊനെറ്റ്സ്ക്, അറ്റലാൻ്റ, ഡിനാമോ സാഗ്രെബ്, സ്പോർട്ടിംഗ്, മൊണാക്കോ, സർപ്രൈസ് പാക്കേജ് ജിറോണ എന്നിവയ്ക്കെതിരായ മത്സരങ്ങളും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും എസി മിലാനെയും അവരുടെ മറ്റ് ഹെഡ്‌ലൈൻ മത്സരങ്ങളിൽ കളിക്കും. എന്നാൽ പ്രധാനപ്പെട്ട ഇംഗ്ലീഷ് ക്ലബ്ബുകളുടെ നറുക്കെടുപ്പുകൾ ഇപ്രകാരമാണ്:

മാഞ്ചസ്റ്റർ സിറ്റി: ഇൻ്റർ മിലാൻ (എച്ച്), പിഎസ്ജി (എ), ക്ലബ് ബ്രൂഗ് (എച്ച്), യുവൻ്റസ് (എ), ഫെയ്നൂർഡ് (എച്ച്), സ്പോർട്ടിങ് സിപി (എ), സ്പാർട്ട പ്രാഹ (എച്ച്), സ്ലോവൻ ബ്രാറ്റിസ്ലാവ (എ).

ലിവർപൂൾ: റയൽ മാഡ്രിഡ് (എച്ച്), ആർബി ലീപ്സിഗ് (എ), ബയേർ ലെവർകുസെൻ (എച്ച്), എസി മിലാൻ (എ), ലില്ലെ (എച്ച്), പിഎസ്വി ഐന്തോവൻ (എ), ബൊലോഗ്ന (എച്ച്), ജിറോണ (എ).

ആഴ്സണൽ: പിഎസ്ജി (എച്ച്), ഇൻ്റർ (എ), ഷാക്തർ (എച്ച്), അറ്റലാൻ്റ (എ), ഡിനാമോ (എച്ച്), സ്പോർട്ടിംഗ് (എ), മൊണാക്കോ (എച്ച്), ജിറോണ (എ).

സെൽറ്റിക്: ആർബി ലീപ്സിഗ് (എച്ച്), ബൊറൂസിയ ഡോർട്ട്മുണ്ട് (എ), ക്ലബ് ബ്രൂഗ് (എച്ച്), അറ്റലാൻ്റ (എ), യംഗ് ബോയ്സ് (എച്ച്), ഡിനാമോ (എ), സ്ലോവൻ ബ്രാറ്റിസ്ലാവ (എച്ച്), ആസ്റ്റൺ വില്ല (എ).

ആസ്റ്റൺ വില്ല: ബയേൺ മ്യൂണിക്ക് (എച്ച്), ആർബി ലീപ്സിഗ് (എ), യുവൻ്റസ് (എച്ച്), ക്ലബ് ബ്രൂഗ് (എ), സെൽറ്റിക് (എച്ച്), യംഗ് ബോയ്സ് (എ), ബൊലോഗ്ന (എച്ച്), മൊണാക്കോ (എ).

മുൻനിര യൂറോപ്യൻ ടീമുകൾ ആരൊക്കെ കളിക്കും?
ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് പുറമേ, ബാഴ്‌സലോണ, ബയേൺ, പിഎസ്‌ജി എന്നിവയ്‌ക്കുള്ള നറുക്കെടുപ്പ് ഇപ്രകാരമാണ്.

റയൽ മാഡ്രിഡ്: ബൊറൂസിയ ഡോർട്ട്മുണ്ട് (എച്ച്), ലിവർപൂൾ (എ), എസി മിലാൻ (എച്ച്), അറ്റലാൻ്റ (എ), സാൽസ്ബർഗ് (എച്ച്), ലില്ലെ (എ), സ്റ്റട്ട്ഗാർട്ട് (എച്ച്), ബ്രെസ്റ്റ് (എ).

ബാഴ്‌സലോണ: ബയേൺ മ്യൂണിക്ക് (എച്ച്), ബൊറൂസിയ ഡോർട്ട്മുണ്ട് (എ), അറ്റലാൻ്റ (എച്ച്), ബെൻഫിക്ക (എ), യംഗ് ബോയ്സ് (എച്ച്), ക്ർവേന സ്വെസ്ഡ (എ), ബ്രെസ്റ്റ് (എച്ച്), മൊണാക്കോ (എ).

ബയേൺ മ്യൂണിക്ക്: പിഎസ്ജി (എച്ച്), ബാഴ്സലോണ (എ), ബെൻഫിക്ക (എച്ച്), ഷാക്തർ ഡൊനെറ്റ്സ്ക് (എ), ഡിനാമോ സാഗ്രെബ് (എച്ച്), ഫെയ്നൂർഡ് (എ), സ്ലോവൻ ബ്രാറ്റിസ്ലാവ (എച്ച്), ആസ്റ്റൺ വില്ല (എ).

പിഎസ്ജി: മാൻ സിറ്റി (എച്ച്), ബയേൺ മ്യൂണിക്ക് (എ), അത്ലറ്റിക്കോ മാഡ്രിഡ് (എച്ച്), ആഴ്സണൽ (എ), പിഎസ്വി (എച്ച്), സാൽസ്ബർഗ് (എ), ജിറോണ (എച്ച്), സ്റ്റട്ട്ഗാർട്ട് (എ).

നറുക്കെടുപ്പ് നടന്നെങ്കിലും മത്സരങ്ങൾ ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ല. യുവേഫ ശനിയാഴ്ച മാച്ച് കലണ്ടർ പ്രസിദ്ധീകരിക്കും, മത്സരങ്ങൾ സെപ്റ്റംബർ 16-ന് ആരംഭിക്കും.

Latest Stories

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍